അപകടകരമായ ചിത്രമാണിതെന്നും പൊതുജനങ്ങൾക്ക് ഭീഷണിയാണെന്നുമാണ് ചിത്രത്തെ കുറിച്ച് പൊലീസ് പറയുന്നത്. ബ്ലർ ചെയ്ത ചിത്രത്തിനു പുറത്ത് അപകടകരമായ ഉള്ളടക്കമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഫോട്ടോയില്‍ സമൂഹത്തിന് തന്നെ അപകടകരമായ ഉള്ളടക്കമാണുള്ളത് എന്നെഴുതിയിട്ടുമുണ്ട്.
advertisement
മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നതും സാമൂഹിക അകലം പാലിക്കാതിരിക്കുന്നതും എല്ലാവർക്കും ഭീഷണിയാണ് എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
[NEWS]74 വീലുള്ള ട്രക്ക് മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്താൻ എടുത്തത് ഒരു വർഷം; കാരണം ഇതാണ്!
[NEWS]
ട്വീറ്റ് നിരവധി പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. പൂനെ പൊലീസിന്റെ പുതിയ മീമിനെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെയുള്ള പൂനെ പൊലീസിന്റെ കൊറോണ വൈറസിനെതിരായി അവബോധം ശ്രദ്ധേയമായിരിക്കുകയാണ്. രസകരമായ ട്വിറ്റർ ഗെയിമുകളിലൂടെയൊക്കെയാണ് അവബോധം നൽകുന്നത്.
നേരത്തെ ജനക്കൂട്ടത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇതില്‍ നിന്ന് ഒളിഞ്ഞിരിക്കുന്ന കോവിഡ് പ്രതിരോധം കണ്ടെത്താൻ പൂനെ പൊലീസ് ആവശ്യപ്പെട്ടിരുന്നു.