കോവിഡ് രോഗിയുടെ വീട്ടിൽ മോഷണം; മോഷണ മുതലുമായി കടക്കും മുമ്പ് മട്ടനും ചപ്പാത്തിയും ഉണ്ടാക്കി കഴിച്ച് കള്ളന്മാർ
- Published by:Gowthamy GG
- news18-malayalam
Last Updated:
50,000 രൂപയും 50,000 രൂപ വില വരുന്ന ആഭരണങ്ങളും മോഷണം പോയിട്ടുണ്ട്.
കോവിഡ് 19 വ്യാപനം മുതലാക്കി കോവിഡ് രോഗിയുടെ വീട്ടിൽ മോഷണത്തിനെത്തിയ കള്ളന്മാർ മോഷണ മുതലുമായി കടക്കും മുമ്പ് മട്ടനും ചപ്പാത്തിയും ചോറും പാകം ചെയ്ത് കഴിച്ചു. ജംഷഡ്പൂരിലെ ഹലൂദ്ബോനിയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്.
50,000 രൂപയും 50,000 രൂപ വില വരുന്ന ആഭരണങ്ങളും മോഷണം പോയിട്ടുണ്ട്. ജംഷഡ്പൂർ ടിഎംഎച്ചിൽ ചികിത്സയിലുളള കോവിഡ് രോഗിയുടെ വീട്ടിലാണ് മോഷണം നടന്നത്. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള ഈ മേഖലയിൽ പൊലീസ് പരിശോധന ശക്തമാണ്. സംഭവത്തിൽ അന്വേഷണം നടന്നു വരുന്നതായി ഡിഎസ്പി അലോക് രഞ്ജൻ പറഞ്ഞു.
മട്ടൻ, ചപ്പാത്തി, ചോറ് എന്നിവ കള്ളന്മാർ ഉണ്ടാക്കി കഴിച്ചെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 8ന് വീട്ടുടമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ മേഖല കണ്ടെയ്ൻമെന്റ് സോണാക്കിയത്. വീട് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവത്തെ കുറിച്ച് അറിഞ്ഞതെന്ന് വീട്ടുടമയുടെ സഹോദരൻ പറഞ്ഞു.
advertisement
TRENDING:'പെർഫക്റ്റ് ബട്ടർ ചിക്കൻ' കൊതിമൂത്ത് 32 കിലോമീറ്റർ യാത്ര; യുവാവ് ലോക്ക്ഡൗൺ ലംഘനത്തിന് പിടിയിലായി
[NEWS]Sushant Singh Rajput Death|യാഷ് രാജ് ഫിലിംസ് ചെയർമാൻ ആദിത്യ ചോപ്രയെ നാല് മണിക്കൂർ ചോദ്യം ചെയ്തു
advertisement
[NEWS]
മറ്റൊരു സംഭവത്തിൽ വിദ്യാർഥി നേതാവ് ഖുശ്ബൂ ലാമയുടെ വീട്ടിൽ നടന്ന മോഷണത്തിനിടെ കള്ളന്മാർ പണവും മൊബൈലിനുമൊപ്പം സാനിറ്റൈസറുകളും മോഷ്ടിച്ചതായാണ് വിവരം. ഈ മോഷണവും വ്യാഴാഴ്ചയാണ് നടന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Location :
First Published :
July 19, 2020 6:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോവിഡ് രോഗിയുടെ വീട്ടിൽ മോഷണം; മോഷണ മുതലുമായി കടക്കും മുമ്പ് മട്ടനും ചപ്പാത്തിയും ഉണ്ടാക്കി കഴിച്ച് കള്ളന്മാർ