74 വീലുള്ള ട്രക്ക് മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്താൻ എടുത്തത് ഒരു വർഷം; കാരണം ഇതാണ്!
74 വീലുള്ള ട്രക്ക് മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്താൻ എടുത്തത് ഒരു വർഷം; കാരണം ഇതാണ്!
കഴിഞ്ഞ വർഷം ജൂലൈയിൽ മഹാരാഷ്ട്രയിൽനിന്ന് യാത്രതിരിച്ച് നാലു സംസ്ഥാനങ്ങളും 1700 കിലോമീറ്ററും താണ്ടി തിരുവനന്തപുരത്ത് എത്താൻ ഈ ട്രക്കിന് വേണ്ടിവന്നത് ഒരു വർഷം.
2019 ജൂലൈയിൽ മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് കേരളത്തിലേക്ക് തിരിച്ചതാണ് ഭീമാകാരനായ ഒരു ട്രക്ക്. 74 വീലുകളുള്ള ഈ ട്രക്കിലുണ്ടായിരുന്നത് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍ററിലേക്ക് ആവശ്യമുള്ള എയ്റോസ്പേസ് ഹൊറിസോണ്ടൽ ഓട്ടോക്ലേവ് എന്ന വമ്പൻ മെഷീനായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ മഹാരാഷ്ട്രയിൽനിന്ന് യാത്രതിരിച്ച് നാലു സംസ്ഥാനങ്ങളും 1700 കിലോമീറ്ററും താണ്ടി തിരുവനന്തപുരത്ത് എത്താൻ ഈ ട്രക്കിന് വേണ്ടിവന്നത് ഒരു വർഷം.
എന്തുകൊണ്ടാണ് ഇത് ഇത്രയും സമയം എടുത്തത്?
സാധാരണയായി, ട്രക്കുകൾ മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലേക്ക് എത്താൻ ഒരാഴ്ചയാണ് എടുക്കുന്നത്. എന്നാൽ വിഎസ്എസ്.സിയിലേക്കുള്ള വമ്പൻ മെഷീനുമായി വന്ന ഈ ട്രക്കിന് ഒരു ദിവസം ആകെ സഞ്ചരിക്കാനാകുന്നത് അഞ്ച് കിലോമീറ്റർ മാത്രമാണ്. മറ്റ് ട്രക്കുകളെ അപേക്ഷിച്ച് ഇതിനുള്ള വലുപ്പ കൂടുതലാണ് ഇത്രയും കുറച്ചുദൂരം മാത്രം സഞ്ചരിക്കാനാകുന്നതിന്‍റെ കാരണം.
വോൾവോ എഫ്എം മോഡൽ ആയ ഈ ട്രക്ക് വളരെ വലുതാണ്, അത് നീങ്ങുമ്പോൾ റോഡ് മുഴുവൻ തടസമുണ്ടാകുന്നു. മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ ഇടം ലഭിക്കില്ല. ഈ ട്രക്ക് നിയന്ത്രിക്കുന്നത് തന്നെ 32 പേർ അടങ്ങിയ സംഘമാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Kerala: A truck, carrying an aerospace horizontal autoclave for delivery to Vikram Sarabhai Space Centre in Thiruvananthapuram, reached the city today a year after starting from Maharashtra. Staff say, "Started in July 2019 & travelled across 4 states. Hope to deliver this today" pic.twitter.com/XNaCjXa1C3
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.