ഇന്ത്യക്കാരിയായ ഒരു ട്വിറ്റർ ഉപയോക്താവ് തന്റെ അമ്മയ്ക്ക് 'ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേ' എന്ന പ്രസിദ്ധമായ ഇറോട്ടിക് സിനിമയിലെ ഒരു രംഗത്തിന്റെ ചിത്രം കാണിച്ചു കൊടുത്ത അനുഭവം പങ്കുവെച്ചതോടു കൂടിയാണ് ഈ ട്രെൻഡിന് തുടക്കമായത്. ആ ചിത്രത്തിലെ പെൺകുട്ടിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ പ്രണയത്തിലാണോ എന്നായിരുന്നു അമ്മയുടെ അപ്രതീക്ഷിതമായ ചോദ്യം. പ്രസ്തുത സിനിമയിൽ നായകവേഷത്തിൽ അഭിനയിച്ച ജാമി ഡോർനനും രാഹുൽ ഗാന്ധിയും തമ്മിലുള്ള രൂപസാദൃശ്യമാണ് അവരുടെ അമ്മയെ ഈ ചോദ്യം ചോദിയ്ക്കാൻ പ്രേരിപ്പിച്ചത്.
advertisement
ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡ് ആയി മാറിയ ഈ ചിത്രം ആദ്യം പങ്കുവെച്ചത് 'മീ ആൻഡ് ഹൂ' എന്ന ട്വിറ്റർ പ്രൊഫൈലിൽ നിന്നായിരുന്നു. ഡോർനൻ ഡക്കോട്ടയെ എടുത്തു നിൽക്കുന്ന ആ ചിത്രത്തിൽ അദ്ദേഹത്തിന്റെ മുഖച്ഛായ ആരെയെങ്കിലും രാഹുൽ ഗാന്ധിയെ ഓർമിപ്പിച്ചാൽ കുറ്റം പറയാൻ കഴിയില്ല എന്നതാണ് വസ്തുത, ഒരു വശത്തേക്ക് തിരിഞ്ഞു നിന്ന് ചിരിക്കുന്ന ഡോർനന്റെ മട്ടും ഭാവവും എന്തിനേറെ നുണക്കുഴി പോലും കോൺഗ്രസ് നേതാവിനെ അനുസ്മരിപ്പിക്കുന്നതാണ്. ഈ സാദൃശ്യം തിരിച്ചറിഞ്ഞതോടെ ഇന്ത്യയിലെ ട്വിറ്റർ ഉപയോക്താക്കൾ അത് കൊണ്ടാടുകയായിരുന്നു. പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി കമന്റുകളും ആളുകൾ ഈ ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതുന്നുണ്ട്. രാഹുൽ ഗാന്ധിയ്ക്ക് ഒടുവിൽ ഒരു കാമുകിയുണ്ടെന്ന് അറിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് ചിലർ കമന്റ് ചെയ്യുന്നത്. മറ്റു ചിലരാകട്ടെ രാഹുൽ ഗാന്ധിയ്ക്ക് വരെ കാമുകി ഉണ്ടായിട്ടും സിംഗിൾ ആയി കഴിയേണ്ടി വരുന്നതിലെ ദുഃഖം പങ്കുവെയ്ക്കുന്നു.
Also Read- മകളെ 'വലയിലാക്കാ൯' പ്രതിശ്രുത വരന് പണം നൽകി അമ്മ; വിവരം അറിഞ്ഞ് യുവതി വിവാഹത്തിൽ നിന്ന് പിന്മാറി
നോർത്തേൺ ഐറിഷ് നടനായ ജാമി ഡോർനൻ തന്റെ കരിയർ ഒരു മോഡലായാണ് ആരംഭിച്ചത്. 2006-ൽ പുറത്തിറങ്ങിയ 'മാരി അന്റോയിനറ്റ്' ആണ് അദ്ദേഹം ആദ്യം അഭിനയിച്ച ചിത്രം. 2013 മുതൽ 2016 വരെ സംപ്രേക്ഷണം ചെയ്ത ദി ഫാൾ എന്ന ടി വി സീരീസിലൂടെയാണ് അദ്ദേഹം ജനപ്രീതി നേടുന്നത്. അദ്ദേഹത്തിന് ബാഫ്റ്റ ടി വി അവാർഡ്‌സിനുള്ള നോമിനേഷനും ലഭിച്ചിട്ടുണ്ട്. അദ്ദേഹം നായകവേഷത്തിൽ അഭിനയിച്ച 'ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേ' എന്ന സിനിമ ഹിറ്റായിരുന്നു. അതിലെ ഗാനങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
Keywords: Rahul Gandhi, Jamie Dornan, Dakota Johnson, Fifty Shades of Grey, രാഹുൽ ഗാന്ധി, ജാമി ഡോർനൻ, ഡകോട്ട ജോൺസൺ, ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേ
