TRENDING:

'മാലയിട്ട് സ്വീകരിച്ചാൽ മാത്രം പോരാ, പ്രദർശന വസ്തുവിൽ പനിനീർ തളിച്ച് തൊഴുകയും വേണം': സവാദ് വിഷയത്തിൽ സംവിധായകൻ രാമസിംഹൻ

Last Updated:

നഗ്നതാപ്രദർശനം നടത്തിയ സവാദിന് സ്വീകരണം നൽകിയ വിഷയത്തിൽ പ്രതികരണവുമായി ചലച്ചിത്ര സംവിധായകൻ രാമസിംഹൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബസിനുള്ളിൽ വച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് കഴിഞ്ഞ ദിവസം ഓൾ കേരള മെൻസ് അസോസിയേഷൻ മാലയിട്ട് സ്വീകരണം നൽകിയിരുന്നു. തനിക്കു നേരെ ഇയാളുടെ മോശം പെരുമാറ്റമുണ്ടായ യുവതി സംഭവസ്ഥലത്തു വച്ച് തന്നെ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. നടിയും മോഡലുമായ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ശേഷം ഇയാൾ പോലീസ് പിടിയിലായി. യുവതിയുടേത് കള്ള പരാതിയെന്നാണ് പുരുഷ സംഘടനകളുടെ വാദം.
രാമസിംഹൻ, സവാദ്
രാമസിംഹൻ, സവാദ്
advertisement

സംഭവത്തിൽ ചലച്ചിത്ര സംവിധായകനായ രാമസിംഹൻ (അലി അക്ബർ) തന്റെ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് രണ്ടു വരിയിൽ അദ്ദേഹം അമർഷം രേഖപ്പെടുത്തിയത്. ‘മാലയിട്ട് സ്വീകരിച്ചാൽ മാത്രം പോരാ, പ്രദർശന വസ്തുവിൽ പനിനീർ തളിച്ച് തൊഴുകയും വേണം. ഡോഗ്സ് ഓൺ കൺട്രി’ എന്ന് രാമസിംഹൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

രാമസിംഹന്റെ വാക്കുകൾക്ക് പിന്തുണയുമായി കുറച്ചുപേർ കമന്റ് സെക്ഷനിലുമെത്തി. ‘പോരാ വീട്ടിൽ കൊണ്ട് പോയി താമസിപ്പിച്ചു അവനു വേണ്ട സൗകര്യം ഉണ്ടാക്കികൊടുക്കണം’, ‘ഇനി എന്നും അത് പുറത്ത് പ്രദർശിപ്പിക്കാൻ സർക്കാർ എല്ലാ സഹായ സഹകരണങ്ങളും നൽകാനുള്ള വ്യവസ്ഥയും ഉണ്ടാക്കണം. അധഃപതിച്ച പ്രബുദ്ധരും അവരുടെ കേരളവും’, ‘ബസിൽ കൈയും തലയും പുറത്തിടരുത്… എന്ന ബോർഡിനൊപ്പം…!! വെറൊരു ബോർഡു കൂടി വെക്കണ്ടി വരും…’, ‘ഈ നാടിന് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്??? ശരിയും തെറ്റും മനസ്സിലാക്കാനുള്ള കഴിവും നഷ്ടപ്പെട്ടോ???’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

advertisement

‘സവാദിനെ കാണാന്‍ ഞാന്‍ ജയിലില്‍ പോയിരുന്നു. അയാള്‍ നിരാശനാണ്. ഫുഡ് കഴിക്കുന്നില്ല. പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ആള് എന്തും ചെയ്യാം എന്ന സ്ഥിതിയാണ്. സവാദിന്റെ അത്യാവശ്യം ഡീസന്റ് ഫാമിലിയാണ്. പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് നാട്ടില്‍’ എന്നായിരുന്നു മെൻസ് അസോസിയേഷൻ പ്രതിനിധി ഫേസ്ബുക്ക് പേജിൽ നടത്തിയ വാദത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Film director Ramasimhan (Ali Akbar) marked his remorse on the incident where a man was given reception after he performed an indecent act before a fellow female passenger on a public transport. A collective named All Kerala Men’s Association, the other day, accorded grand reception to Savad, the accused, much to the wrath of public. There has been massive protest against the reception all over social media. The victim too had come forward expressing her dissent to the event, calling it an act of disgrace

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മാലയിട്ട് സ്വീകരിച്ചാൽ മാത്രം പോരാ, പ്രദർശന വസ്തുവിൽ പനിനീർ തളിച്ച് തൊഴുകയും വേണം': സവാദ് വിഷയത്തിൽ സംവിധായകൻ രാമസിംഹൻ
Open in App
Home
Video
Impact Shorts
Web Stories