TRENDING:

'ദ കശ്മീര്‍ ഫയല്‍സ്' നിര്‍മ്മാതാവിനു പിന്നാലെ 10,000 ആദിപുരുഷ് ടിക്കറ്റ് ഒരുമിച്ച് എടുക്കാന്‍ രണ്‍ബീര്‍ കപൂര്‍

Last Updated:

നിര്‍ധനരായ കുട്ടികള്‍ക്ക് ചിത്രം കാണാനുള്ള അവസരം ഉണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് ഇത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈ വർഷം ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. ചിത്രവുമായി ബന്ധപ്പെട്ട് ഏറെ കൗതുകകരമായ പല വാർത്തകളും ഇതിനോടകം തന്നെ എത്തികഴിഞ്ഞു.  കഴിഞ്ഞ ദിവസം ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കാന്‍ ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്.തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് ഈ 10,000 സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്യുക. ഇപ്പോഴിതാ ഇപ്പോഴിതാ 10,000 ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കുമെന്ന് അറിയിച്ച് മറ്റൊരാള്‍ കൂടി എത്തിയിരിക്കുകയാണ്.
advertisement

ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ ആണ് ചിത്രത്തിന്‍റെ 10,000 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിര്‍ധനരായ കുട്ടികള്‍ക്ക് ചിത്രം കാണാനുള്ള അവസരം ഉണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് ഇത്.

advertisement

Also read-‘ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ സര്‍ക്കാര്‍ സ്കൂളുകളിലും അനാഥാലയങ്ങളിലും സൗജന്യമായി നല്‍കും’; കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ മിത്തോളജിക്കല്‍ ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ വാർത്തകൾ സത്യമാണെങ്കിൽ, റിലീസിനു മുമ്പ് തന്നെ ആദിപുരുഷ് മുടക്കുമുതലിന്റെ 85 ശതമാനം നേടിക്കഴിഞ്ഞു. ബോളിവുഡ് ഹംഗാമ റിപ്പോർട്ട് അനുസരിച്ച് നോൺ തിയറ്ററിക്കൽ ബിസിനസ്സിലൂടെ ആദിപുരുഷ് 432 കോടി നേടി എന്നാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ദ കശ്മീര്‍ ഫയല്‍സ്' നിര്‍മ്മാതാവിനു പിന്നാലെ 10,000 ആദിപുരുഷ് ടിക്കറ്റ് ഒരുമിച്ച് എടുക്കാന്‍ രണ്‍ബീര്‍ കപൂര്‍
Open in App
Home
Video
Impact Shorts
Web Stories