‘ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ സര്‍ക്കാര്‍ സ്കൂളുകളിലും അനാഥാലയങ്ങളിലും സൗജന്യമായി നല്‍കും'; കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്

Last Updated:

നിർമ്മാതാവ് ആളുകൾക്ക് ടിക്കറ്റുകൾ ലഭ്യമാക്കാൻ കഴിയുന്ന ഒരു ഗൂഗിൾ ഫോം ലിങ്കും പങ്കുവച്ചു.

ഈ വർഷം ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. ചിത്രവുമായി ബന്ധപ്പെട്ട് ഏറെ കൗതുകകരമായ പല വാർത്തകളും ഇതിനോടകം തന്നെ എത്തികഴിഞ്ഞു. ഇപ്പോഴിതാ ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കാന്‍ ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്.തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് ഈ 10,000 സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്യുക.
ദി കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സ് ആണ് ആദിപുരുഷിന്‍റെ ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിർമ്മാതാവ് ആളുകൾക്ക് ടിക്കറ്റുകൾ ലഭ്യമാക്കാൻ കഴിയുന്ന ഒരു ഗൂഗിൾ ഫോം ലിങ്കും പങ്കുവച്ചു.
advertisement
രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ മിത്തോളജിക്കല്‍ ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ വാർത്തകൾ സത്യമാണെങ്കിൽ, റിലീസിനു മുമ്പ് തന്നെ ആദിപുരുഷ് മുടക്കുമുതലിന്റെ 85 ശതമാനം നേടിക്കഴിഞ്ഞു. ബോളിവുഡ് ഹംഗാമ റിപ്പോർട്ട് അനുസരിച്ച് നോൺ തിയറ്ററിക്കൽ ബിസിനസ്സിലൂടെ ആദിപുരുഷ് 432 കോടി നേടി എന്നാണ്.
advertisement
 ചിത്രത്തിന്റെ ആദ്യം പുറത്തിറങ്ങിയ ട്രെയിലർ നിരാശപ്പെടുത്തുന്നതായിരുന്നു. വിഎഫ്എക്സിലെ പാളിച്ചകൾ തന്നെയായിരുന്നു വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയത്. ഇതിനു ശേഷം പ്രശ്നങ്ങൾ പരിഹിച്ച് വീണ്ടും ട്രെയിലർ പുറത്തിറക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
‘ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ സര്‍ക്കാര്‍ സ്കൂളുകളിലും അനാഥാലയങ്ങളിലും സൗജന്യമായി നല്‍കും'; കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement