TRENDING:

രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ രത്തൻ ടാറ്റ മുംബൈയിൽ നിന്ന് പൂനെയിലെത്തി; കൈയടിച്ച് സോഷ്യല്‍ മീഡിയ

Last Updated:

83ാം വയസിലും തന്റെ മുൻ ജീവനക്കാരനെ കാണാൻ എത്തിയ രത്തൻ ടാറ്റയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ വ്യവസായി രത്തൻ ടാറ്റ 83-ാം വയസിൽ മുംബൈയിൽ നിന്ന് പൂനെയിലെത്തി. ജീവനക്കാരന്റെ സുഹൃത്ത് യോഗേഷ് ദേശായി ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ നിമിഷനേരം കൊണ്ട് വൈറലായി. ജീവനക്കാരൻ കഴിഞ്ഞ രണ്ടു വർഷമായി രോഗബാധിതനായി വീട്ടിലാണെന്ന് അറിഞ്ഞതോടെ പൂനെയിലെ വീട്ടിലെത്തി അദ്ദേഹത്തെ കാണാൻ രത്തൻ ടാറ്റ തീരുമാനിക്കുകയായിരുന്നു.
advertisement

Also Read- ഡ്യൂട്ടിക്കിടയിൽ DSPയായ മകളെ അപ്രതീക്ഷിതമായി കണ്ടു; CIയായ അച്ഛൻ ഉഗ്രന്‍ ഒരു സലൂട്ടും നൽകി

രത്തൻ ടാറ്റ പൂനെയിലെത്തി തന്റെ ജീവനക്കാരനുമായി സംസാരിക്കുന്നതിന്റെ ചിത്രമാണ് യോഗേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ''രണ്ടുവർഷമായി രോഗബാധിതനായ തന്റെ മുൻ ജീവനക്കാരനെ കാണാൻ ജീവിക്കുന്ന ഇതിഹാസവും മഹാനായ വ്യവസായിയുമായ 83 വയസ്സുകാരൻ രത്തൻ ടാറ്റ മുംബൈയിൽ നിന്ന് പൂനെയിലെത്തി. ഇങ്ങനെയാണ് ഇതിഹാസ പുരുഷന്മാർ. മാധ്യമങ്ങളും ഇല്ല, സൂരക്ഷാ സംഘവുമില്ല, ജീവനക്കാരനോടുള്ള സ്നേഹം മാത്രം. പണം എല്ലാം അല്ലെന്ന് എല്ലാ സംരംഭകരും ബിസിനസുകാരും പഠിക്കാനുണ്ട്. ഒരു വലിയ മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം. അങ്ങനെ വണങ്ങുന്നു... സർ !! ബഹുമാനപൂർവ്വം ഞാൻ തല കുനിക്കുന്നു ”- യോഗേഷ് ദേശായി പോസ്റ്റിൽ പറഞ്ഞു.

advertisement

Also Read- ഫെയ്സ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചില്ല; പഴയ മുതലാളിയെ കൊല്ലുമെന്ന് യുവാവ്

ചിത്രവും പോസ്റ്റും നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1991 മുതൽ 2012 ഡിസംബർ 28 വരെ ടാറ്റ സൺസിന്റെ ചെയർമാനായിരുന്നു രത്തൻ ടാറ്റ.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ രത്തൻ ടാറ്റ മുംബൈയിൽ നിന്ന് പൂനെയിലെത്തി; കൈയടിച്ച് സോഷ്യല്‍ മീഡിയ
Open in App
Home
Video
Impact Shorts
Web Stories