കുറച്ച് നാളുകൾക്ക് മുമ്പാണ് സെക്കന്തരാബാദ് സ്വദേശിയായ പരാതിക്കാരന്‍ സിബിഐ കോളനിയിലെ ഐടിഎല്‍യു റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയത്. പ്ലാസ്റ്റിക് അലര്‍ജിയായതിനാല്‍ ഭക്ഷണത്തോടൊപ്പം കുടിക്കാന്‍ ഗ്ലാസ്സില്‍ വെള്ളം നല്‍കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ റസ്റ്റോറന്റിന്റെ തന്നെ 500 എംഎല്‍ വരുന്ന കുടിവെള്ളത്തിന്റെ ബോട്ടിലിന് പ്രത്യേകം പണം നല്‍കണമെന്ന് റസ്റ്റോറന്റ് ജീവനക്കാര്‍ ഇദ്ദേഹത്തോട് പറയുകയായിരുന്നു. 50 രൂപയാണ് ഈ കുപ്പിവെള്ളത്തിന്റെ വിലയെന്നും ജീവനക്കാര്‍ ഇദ്ദേഹത്തോട് പറഞ്ഞു.
ഒടുവില്‍ സര്‍വീസ് ചാര്‍ജുള്‍പ്പടെ 630 രൂപയുടെ ബില്ല് റസ്റ്റോറന്റ് ജീവനക്കാര്‍ ഇദ്ദേഹത്തിന് നല്‍കി. കുപ്പിവെള്ളത്തിനും ഇവര്‍ പണമീടാക്കിയതായി പരാതിക്കാരന്‍ പറഞ്ഞു. ഇതിനെല്ലാം പുറമെ 5 ശതമാനം ജിഎസ്ടി കൂടി ചേര്‍ത്ത് പരാതിക്കാരനില്‍ നിന്നും 695 രൂപ ഈടാക്കി.
advertisement
പരാതിക്കാരന്റെ ഹര്‍ജി പരിഗണിച്ച ഉപഭോക്തൃ കോടതിയാണ് നഷ്ടപരിഹാരം വിധിച്ചത്. പരാതിക്കാരന് 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കേസിന്റെ ചെലവിന് വേണ്ടി ഉപയോഗിച്ച 1000 രൂപയും റസ്റ്റോറന്റ് ഉടമകള്‍ പരാതിക്കാരന് നല്‍കണമെന്നും കോടതി വിധിച്ചു. 45 ദിവസത്തിനുള്ളില്‍ തുക നല്‍കണമെന്നാണ് കോടതിവിധിയില്‍ പറയുന്നത്.
2023 ലെ തെലങ്കാന എംഎ ആന്‍ഡ് യുഡി വകുപ്പിന്റെ ഉത്തരവ് പ്രകാരം ജിഎച്ച്എംസിയുടെ പരിധിയില്‍ വരുന്ന എല്ലാ ഹോട്ടലുകളും റസ്റ്റോറന്റുകളും മറ്റ് ഭക്ഷണശാലകളും ഉപഭോക്താക്കള്‍ക്ക് കുടിവെള്ളം സൗജന്യമായി നല്‍കണമെന്നും കുപ്പിവെള്ളം വിലയിട്ട് നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.
ഇത്തരത്തില്‍ സൗജന്യ കുടിവെള്ളം നിഷേധിക്കുകയും അതിന് സര്‍വ്വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്യുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.