കോടീശ്വരനായ ജമാൽ അൽ നടക് ആണ് സൗദിയുടെ ഭർത്താവ്. നിലവിൽ ദുബായിൽ താമസിക്കുന്ന ദമ്പതികൾ യൂണിവേഴ്സിറ്റി പഠന കാലത്താണ് പരിചയപ്പെടുന്നത്. ഒരാഴ്ചയ്ക്കിടെ തന്റെ ഭർത്താവ് തനിക്കായ് 12 കോടിയോളം രൂപ ചെലവാക്കിയെന്ന തരത്തിൽ സൗദി ഒരു പോസ്റ്റ് സാമൂഹിക മാധ്യമങ്ങൾ വഴി പങ്ക് വച്ചിരുന്നു. പോസ്റ്റിനെ തുടർന്ന് നിരവധി വിമർശനങ്ങളും ട്രോളുകളും സൗദി നേരിട്ടിരുന്നു. തന്റെ ആഡംബര ജീവിതവും യാത്രകളുമെല്ലാം സാമൂഹിക മാധ്യമങ്ങൾ വഴി പങ്ക് വയ്ക്കുന്ന സൗദി തന്റെ മക്കൾക്ക് എങ്ങനെ ജീവിക്കണമെന്നതിനെപ്പറ്റി കൃത്യമായ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. പെണ്മക്കൾ കോടീശ്വരന്മാരായ വ്യക്തികളെ മാത്രം വിവാഹം കഴിക്കണമെന്നായിരുന്നു സൗദിയുടെ നിർദ്ദേശം. മറുവശത്ത്, ആൺമക്കൾ തങ്ങളുടെ പിതാവിന്റെ സമ്പത്തിൽ നിന്നും കൂടുതൽ പണം ഉണ്ടാക്കാൻ ശ്രമിക്കണമെന്നും സൗദി പറയുന്നു.
advertisement
ടിക്ടോക്കിൽ 1.2 ദശലക്ഷം പേർ സൗദിയെ പിന്തുടരുന്നുണ്ട്. തന്റെ ദൈനംദിന ഷോപ്പിംങും, ആഡംബര കാറുകളും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നടത്തുന്ന ഫസ്റ്റ് ക്ലാസ്സ് യാത്രകളും സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി സൗദി പങ്ക് വയ്ക്കാറുണ്ട്. യൂറോപ്പിലേക്കുള്ള ആഡംബര യാത്രയും, ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വാങ്ങാനുമായി ഭീമമായ തുക അടുത്തിടെ ചെലവഴിച്ചതായി സൗദി വെളിപ്പെടുത്തിയിരുന്നു. ദമ്പതികളുടെ പൂച്ചക്കുട്ടിക്ക് പോലും ലഭിക്കുന്നത് ആധുനിക ചികിത്സകളാണ്. അടുത്തിടെ പൂച്ചയുടെ ചികിത്സയ്ക്കാ 8.35 ലക്ഷം രൂപയാണ് ദമ്പതികൾ ചെലവഴിച്ചത്.