'ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ട'; ലക്ഷ്യം ഉറക്കവും ഷോപ്പിങ്ങും; നയം വ്യക്തമാക്കി അമേരിക്കക്കാരി
- Published by:Vishnupriya S
- news18-malayalam
Last Updated:
'നഖം മനോഹരമാക്കി വെയ്ക്കണം, ഷോപ്പിംഗിന് പോകണം, എനിക്കായി സമയം ചെലവഴിക്കണം ഇതൊക്കെയാണ് എന്റെ ജീവിതത്തിന്റെ ലക്ഷ്യം'
ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ വേണമെന്ന് ആഗ്രഹമില്ലെന്ന് തുറന്ന് പറഞ്ഞ് യുഎസ് സ്വദേശിനി. കണ്ടന്റ് ക്രിയേറ്ററായ സ്റ്റെഫാനി നോബിള്‍ എന്ന യുവതിയാണ് തനിക്ക് കുഞ്ഞുങ്ങള്‍ വേണ്ടെന്ന് പറഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഷോപ്പിംഗ് ചെയ്യുക, ഉറക്കം, എന്നിവയാണ് തന്റെ ജീവിതത്തിന്റെ പ്രധാന ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. സാധാരണയായി ഇത്തരം വീഡിയോകളെ രൂക്ഷമായി വിമര്‍ശിച്ചാണ് മിക്കവാറും പേരും എത്താറുള്ളത്.
എന്നാല്‍ ഇതിനു വിപരീതമായി നിരവധി പേരാണ് സ്റ്റെഫാനിയുടെ തീരുമാനത്തെ പിന്തുണച്ച് കമന്റിട്ടത്. നിരവധി സ്ത്രീകളാണ് സ്റ്റെഫാനിയ്ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയത്. 30 ലക്ഷം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. '' കുഞ്ഞുങ്ങള്‍ വേണ്ടെങ്കില്‍ പിന്നെ എന്താണ് നിങ്ങളുടെ ജീവിതത്തിന്റെ അര്‍ത്ഥം എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്റെ നഖം മനോഹരമാക്കി വെയ്ക്കണം, ഷോപ്പിംഗിന് പോകണം, എനിക്കായി സമയം ചെലവഴിക്കണം ഇതൊക്കെയാണ് എന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്ന് ഞാന്‍ മറുപടി നല്‍കാറുണ്ട്,'' എന്ന് സ്റ്റെഫാനി പറഞ്ഞു.
advertisement
ഒരു അമ്മയാകുക എന്ന് പറയുന്നത് ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ ജോലിയാണ്. എല്ലാ സ്ത്രീകളും അതിന് തയ്യാറായിരിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സ്റ്റെഫാനി പറഞ്ഞു. ഷോപ്പിംഗ് മാത്രമല്ല യാത്രകള്‍ പോകാനും തനിക്ക് ഇഷ്ടമാണെന്ന് സ്റ്റെഫാനി പറഞ്ഞു. തനിക്ക് ഉറങ്ങാന്‍ വളരെയധികം ഇഷ്ടമാണെന്നും സ്റ്റെഫാനി കൂട്ടിച്ചേര്‍ത്തു. കുഞ്ഞുങ്ങള്‍ വേണ്ട എന്ന് വെയ്ക്കുന്നതിന്റെ അര്‍ത്ഥം ലക്ഷ്യബോധമില്ലാത്ത ജീവിതമല്ലെന്നും സ്റ്റെഫാനി കൂട്ടിച്ചേര്‍ത്തു.
advertisement
ഏതാനും പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയെങ്കിലും സ്റ്റെഫാനിയുടെ നിലപാടിനെ അംഗീകരിച്ച് ചില സ്ത്രീകളും മുന്നോട്ട് വന്നു. നിരവധി സ്ത്രീകള്‍ തങ്ങള്‍ക്കും ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ടെന്ന അഭിപ്രായം തുറന്ന് പറയുകയും ചെയ്തു. ''എനിക്ക് 63 വയസ്സുണ്ട്. കുട്ടികള്‍ വേണ്ടെന്ന് തീരുമാനിച്ചയാളാണ് ഞാന്‍. വളരെ മനോഹരമായ ജീവിതമാണിത്. ഞാന്‍ വിവാഹിതയാണ്. യാത്രകള്‍ ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്,'' എന്നാണ് ഒരാള്‍ സ്റ്റെഫാനിയുടെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 12, 2024 5:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ട'; ലക്ഷ്യം ഉറക്കവും ഷോപ്പിങ്ങും; നയം വ്യക്തമാക്കി അമേരിക്കക്കാരി