TRENDING:

'ഹൃദയം നിറഞ്ഞ അഭിനന്ദനം'; കീരവാണിക്ക് പ്രശംസയുമായി സാക്ഷാൽ ‘കാർപെന്റേഴ്സ്'

Last Updated:

‘ഓണ്‍ ദ് ടോപ് ഓഫ് ദ് വേള്‍ഡി’ന്റെ റീ ഇമാജിന്‍ഡ് വേര്‍ഷന്‍ പങ്കുവെച്ചുകൊണ്ട് റിച്ചാർഡ് കാർപെന്ററാണ് ആശംസ അറിയിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓസ്കർ ജേതാവ് എം.എം. കീരവാണിയ്ക്ക്ആശംസയുമായി ‘കാർപെന്റേഴ്സ്’ ബാൻഡ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ‘ഓണ്‍ ദ് ടോപ് ഓഫ് ദ് വേള്‍ഡി’ന്റെ റീ ഇമാജിന്‍ഡ് വേര്‍ഷന്‍ പങ്കുവെച്ചുകൊണ്ട് റിച്ചാർഡ് കാർപെന്ററാണ് ആശംസ അറിയിച്ചത്. നാട്ടു നാട്ടുവിന് ഓസ്കർ ലഭിച്ചതിൽ ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുകയാണ്. നിങ്ങൾക്കായി ഞങ്ങളുടെ കുടുംബത്തിന്റെ ചെറിയ സമ്മാനം’ എന്ന് കുറിച്ചുകൊണ്ടായിരുന്നു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
advertisement

‘കാർപെന്റേഴ്സിന്റെ പാട്ടു കേട്ടു വളർന്ന താൻ ഇന്ന് ഓസ്കറിൽ എത്തി നിൽക്കുന്നു’എന്നായിരുന്നു പുരസ്കാരം ഏറ്റുവാങ്ങി ഓസ്കാർ വേദിയിൽ കീരവാണി പ്രതികരിച്ചത്. റിച്ചാർഡ് കാർപെന്ററിന്‌റെ വീഡിയോയ്ക്ക് പ്രതികരണവുമായി ആർആർആർ സംവിധായകൻ എസ്.എസ് രാജമൗലിയും കീരവാണിയും രംഗത്തെത്തിയിരുന്നു.

ഇത് താൻ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും സന്തോഷം കൊണ്ട് കണ്ണീരടക്കാനാകുന്നില്ലെന്നുമാണ് കീരവാണിയുടെ പ്രതികരണം. പുരസ്‌കാരം ലഭിക്കുന്നതിന് മുമ്പും ശേഷവും അദ്ദേഹം വികാരഭരിതനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത് കണ്ടപ്പോൾ മുതൽ അദ്ദേഹത്തിന് കണ്ണുനീര്‍ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് രാജമൊലി പ്രതികരിച്ചു.

advertisement

Also Read-ആശാരിമാരല്ല; കീരവാണി ഓസ്കാർ വേദിയിൽ പരാമർശിച്ച ‘കാര്‍പെന്‍റേഴ്സ്’; സംഗീത ലോകത്ത് ശില്പഗോപുരം തീർത്തവർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1970 കളിലും 80 കളിലും ലോകം മുഴുവൻ തരംഗമായ മ്യൂസിക് ബാൻഡ് ആണ് കാർപെന്റേഴ്സ്. സഹോദരങ്ങളായ കാരൻ കാർപെന്ററും റിച്ചാർഡ് കാർപെന്ററും ചേർന്ന് 1968 ലാണ് കാർപെന്റേഴ്സ് ബാൻഡ് രൂപീകരിച്ചത്. 1983-ൽ കാരെൻ മരിച്ചതോടെ ബാൻഡിനും തിരശീല വീണു. 14 വർഷത്തെ കരിയറിൽ, കാർപെന്റേഴ്‌സ് 10 ആൽബങ്ങളും നിരവധി സിംഗിൾസും നിരവധി ടെലിവിഷൻ സ്പെഷ്യലുകളും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ 14 സ്റ്റുഡിയോ ആൽബങ്ങളും രണ്ട് ക്രിസ്മസ് ആൽബങ്ങളും, രണ്ട് ലൈവ് ആൽബങ്ങളും, 49 സിംഗിൾസും, നിരവധി കോംപിലേഷൻ ആൽബങ്ങളും കാർപന്റേഴ്സ് സൃഷ്ടിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഹൃദയം നിറഞ്ഞ അഭിനന്ദനം'; കീരവാണിക്ക് പ്രശംസയുമായി സാക്ഷാൽ ‘കാർപെന്റേഴ്സ്'
Open in App
Home
Video
Impact Shorts
Web Stories