‘സിനിമയില്‍ ഒരു രംഗമുണ്ട്. ഹന്‍സികയുടെ കാല്‍ ഞാന്‍ തടവണം. ആ സീന്‍ ചെയ്യാന്‍ ഹന്‍സിക അനുവദിച്ചില്ല. ഞാനും ഡയറക്ടറും കെഞ്ചി. കാല്‍വിരല്‍ മാത്രമേ തടവൂ എന്ന് പറഞ്ഞു. പക്ഷെ പറ്റില്ലെന്ന് ഹന്‍സിക തീര്‍ത്ത് പറഞ്ഞു. ഹീറോ ആദി മാത്രമേ എന്നെ തൊടാവൂ. മറ്റാര്‍ക്കും പറ്റില്ലെന്ന് പറഞ്ഞു. ഹീറോ ഹീറോയാണെന്ന് അപ്പോഴാണ് മനസ്സിലായത്’ റോബോ ശങ്കറിന്റെ ഈ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
advertisement
എന്നാൽ വിവാദ പ്രസംഗം തമാശയായെടുക്കണമെന്ന് പറഞ്ഞാണ് റോബോ ശങ്കര്‍ വാക്കുകള്‍ അവസാനിപ്പിച്ചത്. റോബോ ശങ്കറിന്റെ വാക്കുകള്‍ കേട്ട് വേദിയിലിരുന്ന ഹന്‍സിക അസ്വസ്ഥയായി. ഈ പ്രസ്താവന പരിപാടിയിലുണ്ടായ മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യം ചെയ്തു. ഇതോടെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വേദിയില്‍ വെച്ച് ക്ഷമാപണവും നടത്തി.
നടി ഹൻസിക മോട്‍വാനിയുടെ (Hansika Motwani) പ്രണയവും വിവാഹവും ഏറെ മാധ്യമശ്രദ്ധ നേടിയ സംഭവമാണ്. സൊഹെയ്ൽ കതൂരിയയാണ് ഹൻസികയുടെ ഭർത്താവ്.