നടി ഹൻസിക മോട്‍വാനിയുടെ (Hansika Motwani) പ്രണയവും വിവാഹവും ഏറെ മാധ്യമശ്രദ്ധ നേടിയ സംഭവമാണ്. സൊഹെയ്ൽ കതൂരിയയാണ് ഹൻസികയുടെ ഭർത്താവ്. വിവാഹത്തിന്റെയും, പിന്നാമ്പുറ കാഴ്ചകളുടെയും, തയാറെടുപ്പുകളുടെയും വിശേഷങ്ങളുമായി 'ലവ്, ശാദി, ഡ്രാമ' എന്ന വെബ് സീരീസ് സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇതിൽ താരം തന്റെ വ്യക്തിപരമായ തയ്യാറെടുപ്പുകളും വിവാദങ്ങൾക്കുള്ള മറുപടിയും ഉൾപ്പെടുത്തിയിരുന്നു
വളരെ ചെറുപ്പത്തിലേ പിതാവിനെ നഷ്‌ടപ്പെട്ട ഹൻസിക, തന്നെ ഈ നിലയിലെത്തിച്ച അമ്മയോട് ഏറെ കടപ്പെട്ട മകളാണ്. 2022 ഡിസംബർ മാസത്തിലാണ് ഹൻസികയും സൊഹെയ്‌ലും വിവാഹിതരായത്. രാജസ്ഥാനിൽ വച്ചുള്ള രാജകീയ വിവാഹമായിരുന്നു ഇവരുടേത്. സീരീസ് പുറത്തിറങ്ങിയതും ഹൻസികയുടെ അമ്മയുടെ തീരെ വിചിത്രമായ ഒരു ഡിമാൻഡ് ചർച്ചയാവുകയാണ് (തുടർന്ന് വായിക്കുക)
'ആ നിമിഷം സ്വപ്നതുല്യമായിരുന്നു. അത് എന്നെ വല്ലാതെ പിടികൂടി. എന്റെ സ്നേഹഭാജനത്തെ ഞാൻ വിവാഹം കഴിക്കുന്നു എന്നത് അപ്പോൾ തോന്നിയ ഏറ്റവും മികച്ച വികാരമായിരുന്നു. കാര്യങ്ങൾ യാഥാർത്ഥ്യമാവുകയാണ്. ഞാൻ വിവാഹിതയാവുന്നു. അതെങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല' എന്നായിരുന്നു ഹൻസിക തന്റെ വിവാഹവേളയെക്കുറിച്ച് പറഞ്ഞത്