TRENDING:

‘ഈ ഗെയിമിലൂടെ എന്റെ മകൾ ദിവസവും 1.8 ലക്ഷം രൂപ സമ്പാദിക്കുന്നു’;ഡീപ് ഫേക്കിന് ഇരയായി സച്ചിനും; മുന്നറിയിപ്പുമായി താരം

Last Updated:

സച്ചിൻ ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡീപ് ഫേയ്ക്കിന് ഇരയായി മറ്റൊരു താരവും. എന്നാൽ ഇത്തവണ സിനിമയിൽ നിന്നുള്ളവരല്ല ഇരയായത്. മറിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു. സച്ചിന്‍ ഒരു ഓണ്‍ലൈന്‍ ഗെയിം പരിചയപ്പെടുത്തുന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. മകൾ സാറ ​ഗെയിം കളിച്ച് ദിവസവും ഒന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കുന്നുവെന്നും സച്ചിൻ വീഡിയോയിൽ പറയുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെ ഡീപ് ഫെയ്ക് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സച്ചിൻ ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
advertisement

ഒരു മൊബൈൽ ​ഗെയിംമിം​ഗ് ആപ്ലിക്കേഷനെ സച്ചിൻ പ്രൊമോട്ട് ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മകൾ സാറ ​ഗെയിം കളിച്ച് ദിവസവും ഒന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കുന്നുവെന്നും വിഡിയോയിൽ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് സച്ചിൻ എക്സിൽ പ്രതികരണവുമായി രം​ഗത്തുവന്നത്.

Also read-Amala Paul | സാരിയും സിന്ദൂരവും അണിഞ്ഞ് ഭർത്താവിനൊപ്പം ചിരിച്ചുല്ലസിച്ച് നടി അമല പോൾ; വീഡിയോ വൈറൽ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രസ്തുത വീഡിയോയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതില്‍ ദുഃഖമുണ്ടെന്നും ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ നടപടി വേണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. ഇത്തരം വീഡിയോകള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
‘ഈ ഗെയിമിലൂടെ എന്റെ മകൾ ദിവസവും 1.8 ലക്ഷം രൂപ സമ്പാദിക്കുന്നു’;ഡീപ് ഫേക്കിന് ഇരയായി സച്ചിനും; മുന്നറിയിപ്പുമായി താരം
Open in App
Home
Video
Impact Shorts
Web Stories