Amala Paul | സാരിയും സിന്ദൂരവും അണിഞ്ഞ് ഭർത്താവിനൊപ്പം ചിരിച്ചുല്ലസിച്ച് നടി അമല പോൾ; വീഡിയോ വൈറൽ
- Published by:Sarika KP
- news18-malayalam
Last Updated:
ഭർത്താവ് ജഗത് ദേശായിക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന വീഡിയോയാണിത്.
ആരാധകരുടെ പ്രിയ താരമാണ് അമല പോൾ. അമ്മയാകാൻ പോകുന്ന സന്തോഷത്തിലാണ് പ്രിയ താരം ഇപ്പോള്‍. ജഗത് ദേശായിയുമായുള്ള വിവാഹത്തിന് ശേഷം അതീവ സന്തോഷവതിയാണ് അമല പോൾ. ഇരുവരും തമ്മിലുള്ള വിശേഷങ്ങൾ താരം തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതിനു പിന്നാലെ ഭർത്താവിനെ കളിയാക്കി ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് താരം കഴിഞ്ഞ് ദിവസം എത്തിയിരുന്നു. ഇപ്പോഴിതാ പൊങ്കൽ ദിനത്തിൻരെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഭർത്താവ് ജഗത് ദേശായിക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിട്ടുള്ളത്. പൊങ്കൽ മാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. സാരിയും സിന്ദൂരവും അണിഞ്ഞ് സുന്ദരിയായാണ് അമല പോളിനെ വീഡിയോയിൽ കാണുന്നത്.
'
advertisement
2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളിന്‍റെ വിവാഹം നടന്നത്. കൊച്ചിയിലെ ബോൾഗാട്ടി പാലസിലായിരുന്നു അമലയുടെ വിവാഹം. ആദ്യ ബന്ധം വേർപെട്ടു വർഷങ്ങൾ കഴിഞ്ഞാണ് അമല പുനർവിവാഹിതയായത്. ഗുജറാത്തിലെ സൂറത്ത് സ്വദേശിയാണ് ജഗത് ദേശായി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
January 15, 2024 4:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Amala Paul | സാരിയും സിന്ദൂരവും അണിഞ്ഞ് ഭർത്താവിനൊപ്പം ചിരിച്ചുല്ലസിച്ച് നടി അമല പോൾ; വീഡിയോ വൈറൽ