TRENDING:

മദ്യവില്‍പനയ്ക്ക് നിരോധനം; മഹാരാഷ്ട്രയില്‍ പാർട്ടിയ്ക്കിടെ സാനിറ്റൈസര്‍ കുടിച്ച് ഏഴു പേര്‍ മരിച്ചു

Last Updated:

30 മില്ലി ലിറ്റര്‍ സാനിറ്റൈസര്‍ 250 മില്ലി ലിറ്റര്‍ മദ്യത്തിന്റെ ലഹരി നല്‍കുമെന്ന് യുവാക്കളെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇവർ മദ്യത്തിനു പകരം സാനിറ്റൈസർ കഴിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാഗ്പൂര്‍: മദ്യ നിരോധനത്തിനിടെ മഹാരാഷ്ട്രയിൽ സാനിറ്റൈസര്‍ കുടിച്ച ഏഴ് പേര്‍ മരിച്ചു. യാവാത്മല്‍ ജില്ലയിലെ വാനിയിലാണ് സംഭവം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് മദ്യവില്‍പന നിരോധിച്ചിരുന്നു. ഇതോടെയാണ് ഒരു സംഘം യുവാക്കള്‍ മദ്യത്തിനു പകരം സാനിറ്റൈസര്‍ പരീക്ഷിച്ചത്.  30 മില്ലി ലിറ്റര്‍ സാനിറ്റൈസര്‍ 250 മില്ലി ലിറ്റര്‍ മദ്യത്തിന്റെ ലഹരി നല്‍കുമെന്ന് യുവാക്കളെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇവർ മദ്യത്തിനു പകരം സാനിറ്റൈസർ കഴിച്ചത്.
advertisement

വെള്ളിയാഴ്ചയായിരുന്നു പാർട്ടി. ഇതിനായി അഞ്ച് ലിറ്റര്‍ സാനിറ്റൈസറാണ് യുവാക്കള്‍ വാങ്ങിയത്. സാനിറ്റൈസര്‍ കുടിച്ചതിന് പിന്നാലെ ഓരോരുത്തര്‍ക്കായി ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. ഛര്‍ദിക്കുകയും തളര്‍ന്നുവീഴുകയും ചെയ്തു. തുടര്‍ന്ന് യുവാക്കളെ വാനി സര്‍ക്കാര്‍ റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read പൊതുജനം കഴുതയല്ല, ആ പേര് ചേരുന്നത് നിങ്ങൾക്ക്; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

സംഭവത്തില്‍ മൂന്ന് പേരുടെ പോസ്റ്റുമോര്‍ട്ടം നടത്തിയതായി വാനി പോലീസ് അറിയിച്ചു. അതേസമയം, ബാക്കി നാലുപേരുടെ മൃതദേഹങ്ങള്‍ അധികൃതരെ അറിയിക്കാതെ ബന്ധുക്കള്‍ സംസ്‌കരിച്ചെന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

advertisement

Also Read 'കോവിഡ് പ്രതിരോധം ബഡായിയിൽ ഒതുക്കരുത്'; സർക്കാരിന് പിന്തുണ നൽകുമെന്ന് രമേശ് ചെന്നിത്തല

മെഡിക്കല്‍ ഓക്സിജനും കോവിഡ് വാക്സിനുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി; സൗജന്യം മൂന്നു മാസത്തേക്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മെഡിക്കല്‍ ഓക്സിജനും കോവിഡ് വാക്സിനുമുള്ള കസ്റ്റംസ് തീരുവ കേന്ദ്ര സർക്കാർ ഒഴിവാക്കി. സൗജന്യം മൂന്നു മാസത്തേക്കാണ് നൽകിയിരിക്കുന്നത്. മെഡിക്കല്‍ ഓക്സിജനും ഓക്സിജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് കസ്റ്റംസ് തീരുവയ്ക്കു പുറമെ ആരോഗ്യ സെസും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്റെ ലഭ്യത വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം എടുത്തത്.

advertisement

ഇറക്കുമതി ചെയ്യുന്ന കോവിഡ് വാക്സിനുകള്‍ക്കും കസ്റ്റംസ് തീരുവ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്നുമാസത്തേക്കാണ് ഇവയ്ക്കും കസ്റ്റംസ് തീരുവ ഒഴിവാക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്റെയും വീടുകളിലെയും ആശുപത്രികളിലെയും രോഗീ പരിചരണത്തിന് ആവശ്യമായ സാമഗ്രികകളുടെയും വിതരണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു

Also Read വൈറസിന്റെ ജനിതകമാറ്റം സാധാരണം; എന്നാൽ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നതെന്ന് ശാസ്ത്രജ്ഞർ

ഓക്സിജന്റെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കാന്‍ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രധാനമനന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. ചികിത്സാ സാമഗ്രികളുടെ കസ്റ്റംസ് ക്ലിയറന്‍സ് തടസ്സമില്ലാതെയും വേഗത്തിലും നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് റവന്യൂ വകുപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ നിര്‍ദേശം നല്‍കി.

advertisement

Covid 19, Corona Virus, Sanitizer, Maharashtra, Nagpur

മലയാളം വാർത്തകൾ/ വാർത്ത/Buzz/
മദ്യവില്‍പനയ്ക്ക് നിരോധനം; മഹാരാഷ്ട്രയില്‍ പാർട്ടിയ്ക്കിടെ സാനിറ്റൈസര്‍ കുടിച്ച് ഏഴു പേര്‍ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories