തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോവിഡിന്റെ രണ്ടാം വരവിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നത് ആവർത്തിക്കുകയാണ്. ഓഖിയുടെ സമയത്തും, പ്രവാസികളെ തിരികെ എത്തിക്കുന്നതിനും മഹാ പ്രളയ കാലത്തും രാഷ്ട്രീയം കളിച്ചയാളാണ് മുഖ്യമന്ത്രി. പൊതുജനം കഴുതയാണെന്ന് കരുതരുതെന്നും, ആ പേര് ചേരുക മുഖ്യമന്ത്രിക്കാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സുരേന്ദ്രൻ പറഞ്ഞു.
"ആസ്ഥാനഗായക സംഘത്തിനും പി. ആര്‍. പ്രമാണിമാര്‍ക്കും നല്ല നമസ്‌കാരം. ഈ കാലവും കടന്നുപോകും മോദിയോടൊപ്പം നന്മയോടൊപ്പം. മനോരോഗികള്‍ വീണ്ടും വീണ്ടും കരഞ്ഞു കരഞ്ഞു തളരും..."- സുരേന്ദ്രൻ ഫേസ്ബുക്ക് പേസ്റ്റിൽ കുറ്റപ്പെടുത്തി.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽഓഖി ദുരന്തമുണ്ടായപ്പോള്‍ ഈ വൃത്തികെട്ട രാഷ്ട്രീയം നിങ്ങള്‍ കളിച്ചു. രണ്ടു മഹാപ്രളയത്തിലും ഇതുതന്നെ നിങ്ങള്‍ ആവര്‍ത്തിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിലും ഈ നാറിയ കളി തന്നെ നിങ്ങള്‍ തുടര്‍ന്നു. ഇപ്പോള്‍ കോവിഡിന്റെ രണ്ടാം വരവിലും ഇതു നിങ്ങള്‍ തുടരുകയാണ്. ഓരോന്നു കഴിയുമ്പോഴും മോദിയുടെ ജനപിന്തുണ കൂടുകയാണെന്ന് നിങ്ങള്‍ ഓര്‍ക്കണം.Also Read
വൈറസിന്റെ ജനിതകമാറ്റം സാധാരണം; എന്നാൽ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നതെന്ന് ശാസ്ത്രജ്ഞർ
മിസ്റ്റര്‍ പിണറായി വിജയന്‍ പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങള്‍ക്കാണ് ആ പേരിന് ഏറ്റവും യോഗ്യത. ആസ്ഥാനഗായക സംഘത്തിനും പി. ആര്‍. പ്രമാണിമാര്‍ക്കും നല്ല നമസ്‌കാരം. ഈ കാലവും കടന്നുപോകും മോദിയോടൊപ്പം നന്മയോടൊപ്പം. മനോരോഗികള്‍ വീണ്ടും വീണ്ടും കരഞ്ഞു കരഞ്ഞു തളരും...കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളും അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതി ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് അമിത നിരക്ക് ഈടാക്കരുതെന്ന ആവശ്യം സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി മുന്നോട്ടുവച്ചത്.
കോവിഡ് ചികിത്സയ്ക്കായി ആശുപത്രികൾ 25% കിടക്കകൾ മാറ്റിവയ്ക്കണം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതൽ ആശുപത്രികൾ സഹകരിക്കണമെന്ന ആവശ്യവും സ്വകാര്യ മാനേജ്മെന്റ് പ്രതിനിധികളുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി മുന്നോട്ടുവച്ചു.
എന്നാൽ കോവിഡ് ചികിത്സയ്ക്ക് എല്ലാ ആശുപത്രികളിലും ഒരേ നിരക്ക് എന്ന നിലപാട് സ്വീകരിക്കാൻ ആകില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വ്യക്തമാക്കി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇനിയും കുത്തനെ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ സ്വകാര്യ ആശുപത്രികളിലും ഐ സി യു വെന്റിലേറ്റർ സംവിധാനങ്ങൾ പരമാവധി ഒരുക്കണം.
ഐ സി യു, വെന്റിലേറ്റർ എന്നിവയുടെ ഒഴിവ് കൃത്യമായി റിപ്പോർട്ട് ചെയ്യണം. ഇതിനായി കോവിഡ് ജാഗ്രത പോർട്ടലിൽ സംവിധാനം ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതൽ ആശുപത്രികൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എന്നാൽ പദ്ധതി വഴിയുള്ള കോവിഡ് ചികിത്സ ചെലവിലെ കുടിശ്ശിക തീർത്ത ശേഷമേ തുടർ നടപടി സ്വീകരിക്കാൻ കഴിയൂവെന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചത്. തുടർന്ന് 15 ദിവസത്തിനുള്ളിൽ കുടിശ്ശിക തീർക്കാനുള്ള നടപടികളെടക്കുമെന്ന ഉറപ്പാണ് മുഖ്യമന്ത്രി മാനേജ്മെന്റ് പ്രതിനിധികൾക്ക് നൽകിയത്.
അതേസമയം, കേരളത്തിൽ രണ്ടാഴ്ച്ചത്തെ ലോക്ക്ഡൗൺ അഭികാമ്യമാണെന്നാണ് മെഡിക്കൽ കൊളേജ് ഡോക്ടർമാരുടെ സംഘടന സർക്കാരിന് മുന്നിൽ വെച്ച നിർദേശം. കോവിഡ് രണ്ടാം തരംഗം നേരിടാൻ സർക്കാരിന് പതിനഞ്ചിന നിർദേശങ്ങളാണ് കെജിഎംസിടിഎ നൽകിയത്. കേരളം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റ് കേരളത്തിൽ കോവിഡ് രണ്ടാം തരംഗം നേരിടാൻ ഉള്ള നിർദേശങ്ങൾ നൽകാൻ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ നിർദേശങ്ങളാണ് സംഘടന മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കൈമാറിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.