'മനുഷ്യന്മാര്‍ ആണ് പ്രശ്‌നം. അവരാണ് ലോകത്തോട് ഇത് ചെയ്യുന്നത്. എന്നിട്ട് എഐയെ കുറ്റം പറയും. നമ്മള്‍ റിയാലിറ്റിയില്‍ അല്ല ജീവിക്കുന്നത്. യഥാര്‍ത്ഥമല്ലാത്തത് സോഷ്യല്‍ മീഡിയയില്‍ കാണിക്കുകയാണ് നമ്മള്‍. എന്നിട്ട് യാഥാര്‍ത്ഥ്യവുമായി ഇത് താരതമ്യം ചെയ്ത് വിഷാദത്തിലേക്ക് വീഴുന്നു. അതാണ് സത്യം. നമ്മള്‍ മറ്റൊരു യാഥാര്‍ത്ഥ്യത്തെ തിരയുകയാണ്. അതാണ് എഐ. മനുഷ്യന്‍ നിര്‍മിച്ചതും ദൈവം സൃഷ്ടിച്ചതും തമ്മില്‍ വ്യത്യാസമുണ്ട്.- ഷാഹിദ് കപൂര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.
Also read-'ഈ അവസ്ഥയോര്‍ത്ത് ഭയം തോന്നുന്നു; ഇതിനെ അതിജീവിക്കുക എളുപ്പമല്ല'; രശ്മിക മന്ദാന
advertisement
ഇതിനോടകം നിരവധി പേരാണ് ഡീപ് ഫേക്കിന് ഇരയായത്. ആദ്യം രശ്മി മന്ദാനയുടെ വീഡിയോ ആണ് പുറത്ത് വന്നത്. ഇതിനു പിന്നാലെ നടിമാരായ കജോളിന്റെയും കത്രീന കൈഫിന്റെയും ആലിയാ ഭട്ടിന്റെയും വ്യാജ വീഡിയോകള്‍ പ്രചരിച്ചിരുന്നു.