'ഈ അവസ്ഥയോര്‍ത്ത് ഭയം തോന്നുന്നു; ഇതിനെ അതിജീവിക്കുക എളുപ്പമല്ല'; രശ്മിക മന്ദാന
- Published by:Sarika KP
- news18-malayalam
Last Updated:
ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന മാനസികാഘാതമുണ്ട്. അതിനെ അതിജീവിക്കുക എളുപ്പമല്ല എന്നും താരം തുറന്നുപറഞ്ഞു.
ഈയടുത്തായി ഏറ്റവും അധികം വാര്‍ത്തകളിൽ നിറഞ്ഞ നിന്ന താരമാണ് രശ്മിക മന്ദാന. താരത്തിന്റെ പേരിൽ ഉയർന്ന ഡീപ് ഫെയ്ക് സംഭവം സോഷ്യൽ മീഡിയ ഒന്നടങ്കം പിടിച്ചുകുലുക്കിയിരുന്നു. ബ്രിട്ടീഷ് -ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ സാറാ പട്ടേലിന്‍റെ വീഡിയോയില്‍ ഡീപ്ഫേക്ക് സോഫ്റ്റ് വെയറുപയോഗിച്ച് രശ്മികയുടെ മുഖം കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു.
advertisement
advertisement
ഇതിനു പിന്നാലെ വിവാദവുമായി ബന്ധപ്പെട്ട് തുറന്നുസംസാരിച്ചിരിക്കുകയാണ് രശ്മിക മന്ദാന. തനിക്ക് പെണ്‍കുട്ടികളുടെ അവസ്ഥയോര്‍ത്ത് ഭയം തോന്നുന്നുവെന്നും ഇത്തരം പ്രവർത്തികൾക്കെതിരെ നിരന്തരമായി സംസാരിക്കേണ്ടത് അനിവാര്യമാണെന്നും താരം തുറന്ന് പറഞ്ഞു. ഈയിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചൽ.
advertisement
advertisement
advertisement