TRENDING:

സഹനടനൊപ്പം കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ട നിർമാതാവിന്റെ പേര് വെളിപ്പെടുത്തി ഹോളിവുഡ് താരം ഷാരോണ്‍ സ്റ്റോണ്‍

Last Updated:

2021 ൽ പുറത്തിറക്കിയ തൻ്റെ ഓർമ്മക്കുറിപ്പിൽ ഈ അനുഭവത്തെ കുറിച്ച് ഷാരോൺ പറഞ്ഞിരുന്നെങ്കിലും നിർമ്മാതാവിന്റെ പേരോ മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തന്റെ സിനിമാജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത ഹോളിവുഡ് താരം ഷാരോൺ സ്റ്റോൺ. നിർമ്മാതാവും നടനുമായ റോബർട്ട് ഇവാൻസിനെതിരെയാണ് ആരോപണവുമായി താരം രംഗത്തെത്തിയത്. 1993-ൽ പുറത്തിറങ്ങിയ "സിൽവർ" എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സഹനടനായ ബില്ലി ബാൾഡ്‌വിനുമായി അടുത്തിടപഴകാൻ തന്നോട് നിർമ്മാതാവായ റോബർട്ട് പറഞ്ഞതായി താരം പറയുന്നു. തിങ്കളാഴ്ച ലൂയീസ് തെറോക്സ് പോഡ് കാസ്റ്റ് പരിപാടിക്കിടെയായിരുന്നു ഷാരോണിന്റെ വെളിപ്പെടുത്തൽ.
advertisement

" റോബർട്ട് എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. അദ്ദേഹം ഒരു സൺഗ്ലാസ് ധരിച്ച് നടി അവ ഗാർഡ്‌നറിനൊപ്പം കിടക്ക പങ്കിട്ടതിനെ കുറിച്ച് വിവരിക്കുകയായിരുന്നു. ഞാൻ ബില്ലി ബാൾഡ്‌വിനൊപ്പം കിടക്ക പങ്കിടണമെന്ന് നിർബന്ധിക്കുകയും അങ്ങനെ ചെയ്താൽ സിനിമയിൽ ബാള്‍ഡ്‌വിന്റെ പ്രകടനം കുറച്ചുകൂടി മെച്ചപ്പെടും എന്നും അദ്ദേഹം പറഞ്ഞു" എന്ന് ഷാരോൺ പോഡ്കാസ്റ്റിലൂടെ തുറന്നുപറഞ്ഞു.

Also read-“കോടീശ്വരന്മാരെ മാത്രമേ വിവാഹം കഴിക്കാവൂ”; പെണ്മക്കൾക്ക് ഇൻഫ്ലുവൻസറുടെ ഉപദേശം

" ഇതിലൂടെ ഓൺ-സ്‌ക്രീനിൽ ഞങ്ങൾ തമ്മിലുള്ള അടുപ്പം വർദ്ധിക്കുമെന്നും അത് സിനിമയെ വിജയിപ്പിക്കുമെന്നും റോബർട്ട് എന്നോട് പറഞ്ഞു. സാധാരണ നടിമാരെ പോലെ അത്തരത്തിൽ അഭിനയിക്കുന്നതിൽ താൻ അസ്വസ്ഥയായിരുന്നു" എന്നും ഷാരോൺ വ്യക്തമാക്കി. 2021 ൽ പുറത്തിറക്കിയ തൻ്റെ ഓർമ്മക്കുറിപ്പിൽ ഈ അനുഭവത്തെ കുറിച്ച് ഷാരോൺ പറഞ്ഞിരുന്നെങ്കിലും നിർമ്മാതാവിന്റെ പേരോ മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. 2019 ലാണ് റോബർട്ട് ഇവാൻസ് അന്തരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബേസിക് ഇൻസ്‌റ്റിങ്ക്റ്റ് (1992), കാസിനോ (1995) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് ഷാരോൺ സ്റ്റോൺ ഹോളിവുഡ് സിനിമാ ലോകത്ത് പ്രശസ്തി നേടിയത്. പതിറ്റാണ്ടുകൾ നീണ്ട തൻ്റെ കരിയറിൽ നേരിട്ട മറ്റൊരു ലൈംഗികാതിക്രമത്തെക്കുറിച്ചുംകഴിഞ്ഞ വർഷം സ്റ്റോൺ തുറന്ന് പറഞ്ഞിരുന്നു. സോണി പിക്‌ചേഴ്‌സിൻ്റെ മുൻ മേധാവി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് അവർ ആരോപിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
സഹനടനൊപ്പം കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ട നിർമാതാവിന്റെ പേര് വെളിപ്പെടുത്തി ഹോളിവുഡ് താരം ഷാരോണ്‍ സ്റ്റോണ്‍
Open in App
Home
Video
Impact Shorts
Web Stories