എന്നാൽ ഇപ്പോഴിതാ ട്രോളുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാലിക്. ശബ്ദസന്ദേശത്തിലൂടെയാണ് താരത്തിന്റെ മറുപടി. ഒരു പോഡ്കാസ്റ്റ് എപ്പിസോഡിലാണ് ഷുഐബിന്റെ വാക്കുകള്‍. നിങ്ങളുടെ ഹൃദയം എന്തു പറയുന്നുവോ അത് ചെയ്യുക. ആളുകള്‍ എന്ത് പറയുന്നുവെന്നതിനെ കാര്യമാക്കരുതെന്ന അര്‍ഥത്തിലാണ് ഷുഐബിന്റെ വാക്കുകള്‍.
Also read-വിവാഹമോചനത്തിനു ശേഷം സാനിയ മിർസയുടെ ആദ്യ പ്രതികരണം; ആഘോഷമാക്കി ആരാധകര്‍
'നിങ്ങളുടെ ഹൃദയം നിങ്ങളോട് പറയുന്നതെന്തോ അത് ചെയ്യണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ജനങ്ങള്‍ എന്ത് വിചാരിക്കുമെന്ന ചിന്തയുണ്ടാവരുത്. ജനം എന്ത് ചിന്തിക്കുമെന്ന് മനസ്സിലാക്കാന്‍ വര്‍ഷങ്ങളെടുത്താല്‍ പോലും, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങളുമായി മുന്നോട്ടുപോവുക. ചിലപ്പോള്‍ അതിന് പത്തോ ഇരുപതോ വര്‍ഷമെടുത്തെന്നിരിക്കും. 20 വര്‍ഷത്തിനുശേഷം നിങ്ങള്‍ക്ക് മനസ്സിലായാല്‍, മുന്നോട്ടുപോയി അത് ചെയ്യുക' - ഷോയിബിന്റെ വാക്കുകള്‍.