ഒന്ന് പരതിയതിന് ശേഷം ഒരു പായ്ക്കറ്റ് ചിപ്സുമെടുത്ത് പുറത്തേയ്ക്ക് വളരെ ലാഘവത്തോടെ നടന്നിറങ്ങുന്നതും കാണാം. കടയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ പക്ഷി പായ്ക്കറ്റ് പുറത്തെ നടപ്പാതയിൽ വച്ച് കൊക്കുകൾ കൊണ്ട് കൊത്തി പൊട്ടിക്കുന്നതും വീഡിയോയിലുണ്ട്. ഫേസ്ബുക്കിൽ ഷെയർ ചെയ്ത ഈ വീഡിയോ ക്ലിപ്പ്, ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. രസകരമായ നിരവധി പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. അവിശ്വസനീയമായ മോഷണം എന്നാണ് നീൽ ട്രെയ്‌നർ എന്നയാൾ കമന്റ് ചെയ്തിരിക്കുന്നത്.
advertisement
Also Read കീഴ്‌വായു വിറ്റ് കാശാക്കി യുവാവ്; ലോക് ഡൗൺ കാലത്ത് റെക്കോഡ് ചെയ്ത ഓഡിയോ ക്ലിപ്പിന് 14,000 രൂപ വില
മറ്റൊരാൾ സീ ഗള്ളിനെ ധൈര്യമുള്ളവനെന്ന് കമന്റ് ചെയ്തിട്ടുണ്ട്. ചില ഉപയോക്താക്കൾ മോഷ്ടിച്ച ഉടൻ തന്നെ കടയ്ക്ക് മുന്നിൽ നിന്ന് പായ്ക്കറ്റ് പൊട്ടിച്ച് കഴിക്കാനുള്ള പക്ഷിയുടെ ധൈര്യത്തെയാണ് ചൂണ്ടിക്കാട്ടിയത്. “താമസിയാതെ പക്ഷികൾ തങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ സ്വൈപ്പു ചെയ്യുകയും ഓൺലൈനിൽ സാധനങ്ങൾ വാങ്ങുകയും ചെയ്യുമെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.
ലോകത്തെ ഏറ്റവും പ്രായം കൂടിയ പക്ഷി എഴുപതാം വയസിൽ വീണ്ടും അമ്മയായ വാർത്ത അടുത്തിടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ലെയ്സൺ ആൽബട്രോസ് വിഭാഗത്തിൽ പെട്ട 'വിസ്ഡം' എന്ന് പേരിട്ടിരിക്കുന്ന പക്ഷിക്ക് 70 വയസാണ് പ്രായം. ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ വൈൽഡ് ബേഡ് എന്ന നേട്ടം വിസ്ഡത്തിൻ്റെ പേരിലാണ്. പ്രായം കൊണ്ട് മാത്രമല്ല അടുത്തിടെ ഒരു കുഞ്ഞിന് കൂടി ജന്മം നൽകിയതോടെയാണ് വിസ്ഡം വാർത്തകളിൽ നിറഞ്ഞത്.
വടക്കൻ പസഫിക്ക് സമുദ്രത്തിൻ്റെ മധ്യഭാഗത്തുള്ള ഹവായിയിൽ നിന്ന് 1300 മൈൽ വടക്ക് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന മിഡ് വേ അറ്റോളി എന്ന ദ്വീപിലാണ് പക്ഷി മുത്തശ്ശി നാൽപ്പതാമത്തെ കുഞ്ഞിനെ വിരിയിപ്പിച്ചത്. കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ് ലെയ്സൺ ആൽബട്രോസ് വിഭാത്തിൽപെട്ട പക്ഷികൾ. ജീവിതത്തിൻ്റെ 90 ശതമാനവും കടലിനു മുകളിലൂടെയാണ് ജീവിതം. ഇണചേരാനും അടയിരിക്കാനും മാത്രമായി കരയിൽ എത്തും. വർഷത്തിൽ ഒരു തവണ പോലും പലപ്പോഴും ഇവർ മുട്ടയിടാറില്ല. അഥവാ മുട്ട ഇട്ടാൽ തന്നെ ഒരു മുട്ട മാത്രമേ ഉണ്ടാകൂ. അതിനാൽ ഈ വിഭാഗം പക്ഷികളുടെ നില നിൽപ്പിന് ഒരോ കുഞ്ഞും സംരക്ഷിക്കപ്പെടുക എന്നത് അത്യാവശ്യമാണ്.