കീഴ്‌വായു വിറ്റ് കാശാക്കി യുവാവ്; ലോക് ഡൗൺ കാലത്ത് റെക്കോഡ് ചെയ്ത ഓഡിയോ ക്ലിപ്പിന് 14,000 രൂപ വില
Last Updated:
ലോക്ഡൗണ് തുടങ്ങിയ 2020 മാർച്ച് മുതൽ റാമിറെസ് മല്ലിസും തന്റെ നാല് സുഹൃത്തുകളും ഒരു വാട്സാപ്പ് ഗ്രൂപ്പിൽ തങ്ങളുടെ കീഴ്‌വായു റെക്കോർഡ് ചെയ്ത് പങ്കുവയ്ക്കാറുണ്ടായിരുന്നു.
ലോക് ഡൗൺ കാലത്തെ കീഴ്‌വായു സമ്പാദ്യം വിറ്റ് കാശാക്കുകയാണ് ബ്രൂക്ലി൯കാരനായ യുവാവ്. ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ക്രിപ്റ്റോ കറ൯സി വ്യാപാരം വഴി പണം കണ്ടെത്തുന്ന പുതിയ രീതിയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. നോൺ ഫഞ്ചിബ്ൾ ടോക്കനുകൾ (NFTs) വഴിയാണ് കീഴ്‌വായു വിൽപ്പന നടത്തുക. ആളുകൾക്ക് ഡിജിറ്റൽ കലാരൂപങ്ങളും ജിഫുകളും വിൽക്കാമെങ്കിൽ എന്തു കൊണ്ട് കീഴ്‌വായു വിൽക്കാ൯ പാടില്ലെന്നാണ് 36 കാരനായ അലെക്സ് റാമിറെസ് മല്ലിസ് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നത്. എ൯എഫ്ടി യിൽ അദ്ദേഹത്തിനു ലഭിച്ച പേരായ ‘ഒരു കലണ്ടർ വർഷത്തെ കീഴ്‌വായു സമാഹാരം’ എന്ന പേര് മുതലെടുക്കുകയാണ് ഈ സിനിമാ സംവിധാക൯.
advertisement
ലോക്ഡൗണ് തുടങ്ങിയ 2020 മാർച്ച് മുതൽ റാമിറെസ് മല്ലിസും തന്റെ നാല് സുഹൃത്തുകളും ഒരു വാട്സാപ്പ് ഗ്രൂപ്പിൽ തങ്ങളുടെ കീഴ്‌വായു റെക്കോർഡ് ചെയ്ത് പങ്കുവയ്ക്കാറുണ്ടായിരുന്നു. ലോക്ഡൗണ് തുടങ്ങി ഒരു വർഷം പൂർത്തിയാകുന്ന ഘട്ടത്തിൽ അഞ്ചു പേരും ചേർന്ന് ഈ ഓഡിയോ ക്ലിപ്പുകൾ 52 മിനിട്ട് ദൈർഘ്യമുള്ള “മാസ്റ്റർ കളക്ഷനായി” പുറത്തിറക്കുകയായിരുന്നു. റെക്കോഡ് തുകക്ക് ലേലം വിളിച്ചു കൊണ്ടിരിക്കുന്ന ഈ ഓഡിയോ കളക്ഷന് ഇപ്പോൾ 196 ഡോളറാണ് (14000 രൂപ) വില. ലേലം പൂർത്തിയാകാ൯ ഇനിയും രണ്ടു ദിവസം കൂടി ബാക്കിയുണ്ട്.
advertisement
എന്നാൽ, ഓരോ വ്യക്തികളുടെയും കീഴ്‌വായു 0.05 എതറം (ഒരു ക്രിപ്റ്റോ കറ൯സി), അഥവാ 89 ഡോളർ നിരക്കിലും ലഭ്യമാണ്. പേരു വെളിപ്പെടുത്താ൯ താൽപര്യപ്പെടാത്ത ഒരാൾ ഇത് വാങ്ങിയിട്ടുണ്ട്.
കീഴ്‌വായു വില ഇനിയും ഉയരുകയാണെങ്കിൽ വിലപിടിപ്പുള്ള കീഴ്‌വായു ശബ്ദങ്ങൾ തങ്ങളുടെ പക്കൽ ഇനിയുമുണ്ടെന്ന് അദ്ദേഹം ന്യൂയോർക്ക് പോസ്റ്റ് അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. എന്നാൽ തൊട്ടു നോക്കാ൯ കഴിയാത്ത വസ്തുവിന് വിലയിട്ട എ൯എഫ്ടി യുടെ ‘വട്ട്’ ഏറെ വിചിത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
advertisement
"ഈ എ൯എഫ്ടികൾ യധാർഥത്തിൽ കീഴ്‌വായു അല്ല. ഉടമസ്ഥാവകാശത്തെ സൂചിപ്പിക്കുന്ന ഡിജിറ്റൽ ആൽഫാ ന്യൂമെറിക് സ്ട്രിംഗുകളാണ്. വില സൂചിപ്പിക്കാ൯ വേണ്ടി മാത്രമാണ് യഥാർത്ഥത്തിൽ ഇതുപയോഗിക്കുന്നത്," അദ്ദേഹം പറയുന്നു.
പണം ഉപയോഗിക്കാ൯ വേണ്ടിയല്ല ഈ ശബ്ദങ്ങൾ റെക്കോർഡ് ചെയ്തതെന്ന് സമ്മതിക്കുന്ന അദ്ദേഹം എ൯എഫ്ടി യിൽ ലഭിച്ച അവസരം മുതലെടുക്കുകയായിരുന്നു. വ്യത്യസ്ഥയിനം ഡിജിറ്റൽ കലാരൂപങ്ങളാണ് ഇത്തരം രീതിയിൽ വിറ്റു പോകുന്നത്.
advertisement
റാമിറെഡ് മല്ലിസിന്റെ സുഹൃത്തായ ഗ്രെയ്സെ൯ എർളി പറയുന്നത് പ്രത്യക്ഷത്തിൽ ഈ വിൽപന രീതി വിപ്ലവകരം എന്നൊക്കെ തൊന്നുമെങ്കിലും പുതുമയില്ലാത്തതാണെന്നാണ്. കലാ പ്രേമികൾക്ക് എളുപ്പത്തിൽ പണം ഉണ്ടാക്കാ൯ കഴിയുന്ന ഒരു വഴി മാത്രമാണിതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 20, 2021 1:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കീഴ്‌വായു വിറ്റ് കാശാക്കി യുവാവ്; ലോക് ഡൗൺ കാലത്ത് റെക്കോഡ് ചെയ്ത ഓഡിയോ ക്ലിപ്പിന് 14,000 രൂപ വില