ഇതുസംബന്ധിച്ച് ഗായിക തന്റെ സോഷ്യൽമീഡിയയിലും വിവരം പങ്കുവെച്ചിരുന്നു. പരിപാടി നടക്കേണ്ടിയിരുന്ന ഓഡിറ്റോറിയത്തിലേക്ക് മഴ പെയ്തതിനെ തുടർന്ന് ആളുകൾ കൂട്ടമായി കയറിയാണ് തിക്കുംതിരക്കുമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.
കുസാറ്റ് ദുരന്തം: നവകേരള സദസ്സ് ആഘോഷ പരിപാടികൾ ഒഴിവാക്കി
കുസാറ്റിലുണ്ടായ ദുരന്തം ഹൃദയഭേദഗകമാണെന്ന് നികിത ഗാന്ധി സോഷ്യൽമീഡിയയിൽ കുറിച്ചു. പരിപാടിക്കായി താൻ പോകുന്നതിന് മുമ്പ് തന്നെ അപകടമുണ്ടായി. തന്റെ ദുഃഖം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നും അപകടത്തിൽപെട്ട വിദ്യാർത്ഥികളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഗായിക കുറിച്ചു.
advertisement
അതേസമയം, കളമശേരി മെഡിക്കല്‍ കോളേജില്‍ അല്‍പസമയത്തിനകം മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
നിലവില്‍ 31 പേര്‍ കളമശേരി മെഡിക്കല്‍ കോളേജ് വാര്‍ഡിലും 2 പേര്‍ ഐസിയുവിലും ഒരാള്‍ അത്യാഹിത വിഭാഗത്തിലുമുണ്ട്. 18 പേര്‍ കിന്‍ഡര്‍ ആശുപത്രിയിലും 2 പേര്‍ ആസ്റ്റര്‍ മെഡിസിറ്റിയിലുമാണുള്ളത്.