advertisement

കുസാറ്റ് ദുരന്തം: നവകേരള സദസ്സ് ആഘോഷ പരിപാടികൾ ഒഴിവാക്കി

Last Updated:

സദസ്സ് മാത്രമായി നടക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു

news18
news18
കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തെ തുടർന്ന് ദുഃഖ സൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി. സദസ്സ് മാത്രമായി നടക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.
അതേസമയം, വ്യവസായ മന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവും സംഭവ സ്ഥലത്തേക്ക് തിരിച്ചു. അപകടത്തെ തുടർന്ന് മന്ത്രിമാർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ശനിയാഴ്ച രാത്രി 8:30 നാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നത്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
advertisement
നാല് ദിവസമായി തുടരുന്ന ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ അവസാന ദിനമായ ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടിയാണ് നടക്കാനിരുന്നത്. തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിക്കുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുസാറ്റ് ദുരന്തം: നവകേരള സദസ്സ് ആഘോഷ പരിപാടികൾ ഒഴിവാക്കി
Next Article
advertisement
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ; കേരളത്തിലെ പ്രവാസികളുടെ വിശ്വാസത്തെ വഞ്ചിക്കുന്നു'; പ്രധാനമന്ത്രി മോദി
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ'; പ്രധാനമന്ത്രി മോദി
  • കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സുരക്ഷയെ ബാധിക്കുന്നു

  • പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കുറിച്ച് കോൺഗ്രസ് പറയുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്നു

  • ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ശക്തമായ നയതന്ത്ര ബന്ധം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നു

View All
advertisement