അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉള്‍പ്പെടെ ട്രോളുകളില്‍ നിറയുകയാണ്. മയക്കുമരുന്നിന് അടിമയായ അരിക്കൊമ്പൻ മുതൽ പാന്‍ ഇന്ത്യൻ സൂപ്പർ സ്റ്റാറായ അരിക്കൊമ്പൻ വരെ ട്രോളുകളാൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
തമിഴ്നാട് അരിക്കൊമ്പൻ മിഷൻ കണ്ടാസ്വദിക്കുന്ന കേരള വനംവകുപ്പും ട്രോളുകളിൽ നിറയുന്നുണ്ട്. അരിക്കൊമ്പൻ മയക്കുവെടി വെച്ച് പിടികൂടി മേഘമല കടുവാസങ്കേത്തിനുള്ളിലേക്ക് മാറ്റാനാണ് തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
advertisement
മേഘമല സിസിഎഫ് ന്റെ നേതൃത്വത്തില്‍ ദൗത്യം പൂര്‍ത്തീകരിക്കാനാണ് തമിഴ്‌നാട് വനംവകുപ്പ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മൂന്ന് കുങ്കിയാനകളും പാപ്പാന്‍മാരും മയക്കുവെടി വിദഗ്ധരും ഡോക്ടര്‍മാരും ടീമിലുണ്ടാകും.
Also Read-ദൃശ്യങ്ങൾ പകർത്താൻ ഡ്രോണ്‍ പറത്തി; അരിക്കൊമ്പൻ ഓടിയതിന് കമ്പത്ത് വ്ലോഗർ അറസ്റ്റിൽ
കഴിഞ്ഞ ദിവസം, ലോവര്‍ ക്യാമ്പ് വന മേഖലയില്‍ ആയിരുന്ന അരികൊമ്പന്‍ ഇന്ന് രാവിലെയാണ് ഗൂഢല്ലൂര്‍ കടന്ന് കമ്പത്ത് എത്തിയത്. നഗരത്തിലെ നിരത്തില്‍ ആന ഇറങ്ങിയത് പരിഭ്രാന്തി പരത്തി. ഓട്ടോറിക്ഷ അടക്കം നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. ആനയെ വരുന്നത് കണ്ട് ഓടി മാറുന്നതിനിടെ ഒരാള്‍ക്ക് പരുക്കേറ്റു.