ഇനി തമിഴ്നാടിന്റെ ഊഴം; അരിക്കൊമ്പനെ പൂട്ടാൻ മൂന്ന് കുങ്കിയാനകളും പാപ്പാന്മാരും നാളെ ഇറങ്ങും
- Published by:Naseeba TC
- news18-malayalam
Last Updated:
പിടികൂടിയാൽ ആനയെ മേഘമല വന മേഖലയിലേയ്ക്ക് മാറ്റാനാണ് തീരുമാനം
അരികൊമ്പന്‍ ദൗത്യം നാളെ അതിരാവിലെ നടപ്പിലാക്കും. കമ്പം ടൗണില്‍ അരികൊമ്പന്‍ പരിഭ്രാന്തി പരത്തിയതോടെയാണ് ഒറ്റയാനെ പിടികൂടാന്‍ തമിഴ്‌നാട് തീരുമാനിച്ചത്. പിടികൂടിയാൽ ആനയെ മേഘമല വന മേഖലയിലേയ്ക്ക് മാറ്റാനാണ് തീരുമാനം.
മേഘമല സിസിഎഫ് ന്റെ നേതൃത്വത്തില്‍ ദൗത്യം പൂര്‍ത്തീകരിക്കാനാണ് തമിഴ്‌നാട് വനംവകുപ്പ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മൂന്ന് കുങ്കിയാനകളും പാപ്പാന്‍മാരും മയക്കുവെടി വിദഗ്ധരും ഡോക്ടര്‍മാരും ടീമിലുണ്ടാകും.
കഴിഞ്ഞ ദിവസം, ലോവര്‍ ക്യാമ്പ് വന മേഖലയില്‍ ആയിരുന്ന അരികൊമ്പന്‍ ഇന്ന് രാവിലെയാണ് ഗൂഢല്ലൂര്‍ കടന്ന് കമ്പത്ത് എത്തിയത്. നഗരത്തിലെ നിരത്തില്‍ ആന ഇറങ്ങിയത് പരിഭ്രാന്തി പരത്തി. ഓട്ടോറിക്ഷ അടക്കം നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. ആനയെ വരുന്നത് കണ്ട് ഓടി മാറുന്നതിനിടെ ഒരാള്‍ക്ക് പരുക്കേറ്റു.
advertisement
Also Read- ‘ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതി’; അരികൊമ്പൻ തമിഴ്നാടിൻ്റെ നിയന്ത്രണത്തിലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ
രാവിലെ കമ്പം ടൗണില്‍ പരിഭ്രാന്തി പരത്തിയ ശേഷം ജനവാസ മേഖലയോട് ചേര്‍ന്നുള്ള പുളിമരതോപ്പില്‍ ആന നിലയുറപ്പിയ്ക്കുകയായിരുന്നു. മണിക്കൂറുകളോളം ഇവിടെ തുടര്‍ന്നു. ആന നിലയുറപ്പിച്ചിരുന്ന മേഖലയ്ക്ക് മുകളിലൂടെ യുട്യൂബര്‍ ഡ്രോൺ പറത്തിയ, ശബ്ദം കേട്ട് പരിഭ്രാന്തിയിലായ അരികൊമ്പന്‍ ഇവിടെ നിന്നും ഓടി. ഡ്രോൺ പറത്തിയ ആളെ തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്തു.
advertisement
Also Read- ദൃശ്യങ്ങൾ പകർത്താൻ ഡ്രോണ്‍ പറത്തി; അരിക്കൊമ്പൻ ഓടിയതിന് കമ്പത്ത് വ്ലോഗർ അറസ്റ്റിൽ
സമീപത്തെ റോഡിലൂടെയാണ് ആന കുതിച്ച് പാഞ്ഞത്. പിന്നീട്, കമ്പം സൗത്ത് മേഖലയില്‍ ബൈപ്പാസ് റോഡിന് ചേര്‍ന്ന് തെങ്ങിന്‍ തോപ്പും വാഴ കൃഷിയും ഉള്ള മേഖലയില്‍ ആന നിലയുറപ്പിയ്ക്കുകയായിരുന്നു. അരിക്കൊമ്പനെ ഈ മേഖലയില്‍ വെച്ച് മയക്കുവെടി വെച്ച് പിടികൂടാനാവുമെന്നാണ് പ്രതീക്ഷ.
ഇവിടെ നിന്നും വേഗത്തില്‍ വാഹനത്തില്‍ കയറ്റനാവും. ആനയുടെ ആരോഗ്യ സ്ഥിതിയും കണക്കിലെടുത്താവും ദൗത്യം നടപ്പിലാക്കുക. അരികൊമ്പന്‍ നഗരത്തില്‍ ഇറങ്ങിയ സാഹചര്യത്തില്‍ കമ്പത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. തേനി ജില്ലാ പോലിസിന്റെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് സ്വീകരിച്ചിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kambam,Theni,Tamil Nadu
First Published :
May 27, 2023 8:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇനി തമിഴ്നാടിന്റെ ഊഴം; അരിക്കൊമ്പനെ പൂട്ടാൻ മൂന്ന് കുങ്കിയാനകളും പാപ്പാന്മാരും നാളെ ഇറങ്ങും