TRENDING:

എന്ത് ചെയ്യണം?ദുബായിൽ ജോലി ഉപേക്ഷിക്കാനൊരുങ്ങുന്ന 60 ലക്ഷം രൂപ സമ്പാദ്യമുള്ള എഞ്ചിനീയർ ചോദിക്കുന്നു

Last Updated:

ഒരു ടെക് ജോലിയിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിന് പകരമായി ബിസിനസ്സിൽ നിന്ന് വരുമാനം കണ്ടെത്താം എന്ന് വിചാരിക്കുന്നത് യാഥാർത്ഥ്യബോധമില്ലാത്ത കാര്യമാണോ എന്ന് അദ്ദേഹം റെഡ്ഡിറ്റ് ഉപയോക്താക്കളോട് ചോദിക്കുന്നു

advertisement
വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കുക എന്നത് ഭൂരിഭാഗം ഇന്ത്യക്കാരുടെയും സ്വപ്നമാണ്. എന്നാൽ ദുബായിൽ ജോലി ചെയ്യുന്ന 32 വയസ്സുകാരനായ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് ആ സ്വപ്നം ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഏകദേശം പത്ത് വർഷത്തോളം ടെക് മേഖലയിൽ ജോലി ചെയ്ത അദ്ദേഹം, ഇപ്പോൾ തന്റെ കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ചും ഡെറാഡൂണിലേക്ക് മടങ്ങി സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങുന്നതിനെക്കുറിച്ചും ഗൗരവമായി ചിന്തിക്കുന്നു. എന്നാൽ ഈ വലിയ തീരുമാനമെടുക്കുന്നതിന് മുൻപ്, ഐടി മേഖല വിട്ട് ബിസിനസ്സിലേക്ക് കടന്നവരോടും വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയവരോടും രണ്ടാം നിര നഗരങ്ങളിൽ ബിസിനസ്സ് നടത്തുന്നവരോടും ഉപദേശം തേടി അദ്ദേഹം റെഡ്ഡിറ്റിൽ ഒരു കുറിപ്പ് പങ്കുവെച്ചു.
News18
News18
advertisement

തന്റെ ആശയക്കുഴപ്പം പങ്കുവെച്ചുകൊണ്ട് അദ്ദേഹം റെഡ്ഡിറ്റിൽ ഇങ്ങനെ കുറിച്ചു, "ദുബായിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാനും ഒരു ബിസിനസ്സ് തുടങ്ങാനും ആലോചിക്കുന്നു. നിങ്ങളുടെ തികച്ചും സത്യസന്ധമായ അഭിപ്രായങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു."

കഴിഞ്ഞ പത്ത് വർഷമായി താൻ ടെക് മേഖലയിലാണെന്നും അതിൽ അവസാന രണ്ടു വർഷം ദുബായിലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എങ്കിലും ഈ മേഖലയിലെ വളർന്നുവരുന്ന അസ്ഥിരത അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നു. കോർപ്പറേറ്റ് ജീവിതം ഉപേക്ഷിക്കുന്നതിനെക്കുറിച്ചും ഡെറാഡൂണിലേക്ക് മടങ്ങി സ്വന്തമായി എന്തെങ്കിലും തുടങ്ങുന്നതിനെക്കുറിച്ചും താൻ ഗൗരവമായി ആലോചിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

advertisement

ഡെറാഡൂണിൽ സ്വന്തമായി വീടുണ്ടെന്നും ഭവന വായ്പകൾ ഒന്നുമില്ലെന്നും 50 മുതൽ 60 ലക്ഷം രൂപ വരെ സമ്പാദ്യവും ആസ്തിയുമുണ്ടെന്നും ഈ എഞ്ചിനീയർ പങ്കുവെച്ചു. വർഷങ്ങളോളം ടെക് മേഖലയിൽ ജോലി ചെയ്തതിലൂടെയുള്ള മടുപ്പാണ് ഇത്തരമൊരു തീരുമാനമെടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന പിരിച്ചുവിടലുകളും എഐ (AI) ഉൾപ്പെടെയുള്ള സാങ്കേതിക മാറ്റങ്ങൾ തൊഴിൽ മേഖലയിൽ ഉണ്ടാക്കുന്ന അസ്ഥിരതയും അദ്ദേഹത്തെ ഭയപ്പെടുത്തുന്നു. കേവലം ജോലി സുരക്ഷിതത്വം മാത്രമല്ല, സ്വന്തം സമയത്തിന്മേൽ പൂർണ്ണമായ നിയന്ത്രണം വേണമെന്ന ആഗ്രഹവും ഇതിന് പിന്നിലുണ്ട്.

advertisement

കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുക എന്നതാണ് മറ്റൊരു പ്രധാന കാരണം.  തന്റെ പ്രിയപ്പെട്ടവർക്കൊപ്പം ഡെറാഡൂണിൽ ജീവിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. പെട്ടെന്ന് പണക്കാരനാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ആഡംബരങ്ങൾ കുറവാണെങ്കിലും സ്വയം തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന സുസ്ഥിരമായ ഒരു ജീവിതമാണ് ലക്ഷ്യമെന്നും അദ്ദേഹം കുറിച്ചു.

ജോലി വിടാൻ ആഗ്രഹമുണ്ടെങ്കിലും ചില കാര്യങ്ങളിൽ അദ്ദേഹത്തിന് ആശങ്കയുണ്ട്. ബിസിനസ്സിൽ പരാജയപ്പെട്ട് സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുമോ എന്നും സ്ഥിരമായ വരുമാനം ഉണ്ടാക്കുന്നതിലെ ബുദ്ധിമുട്ടുകൾ തിരിച്ചറിയാതെ പോകുമോ എന്നും അദ്ദേഹം ഭയപ്പെടുന്നു. പിന്നീട് പഴയതുപോലെ ഒരു കോർപ്പറേറ്റ് ജോലിയിലേക്ക് മടങ്ങാൻ സാധിക്കുമോ എന്ന കാര്യത്തിലും അദ്ദേഹത്തിന് ആശങ്കയുണ്ട്. എല്ലാറ്റിലുമുപരി തന്റെ തീരുമാനം കുടുംബത്തെ ദോഷകരമായി ബാധിക്കുമോ എന്നതാണ് അദ്ദേഹത്തെ അലട്ടുന്ന പ്രധാന പ്രശ്നം.

advertisement

ഒരു ടെക് ജോലിയിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിന് പകരമായി ബിസിനസ്സിൽ നിന്ന് വരുമാനം കണ്ടെത്താം എന്ന് വിചാരിക്കുന്നത് യാഥാർത്ഥ്യബോധമില്ലാത്ത കാര്യമാണോ എന്ന് അദ്ദേഹം റെഡ്ഡിറ്റ് ഉപയോക്താക്കളോട് ചോദിക്കുന്നു. ഡെറാഡൂൺ പോലുള്ള ഒരു രണ്ടാം നിര നഗരത്തിൽ മൂന്ന് പേരടങ്ങുന്ന കുടുംബത്തിന് 50-60 ലക്ഷം രൂപയുടെ സമ്പാദ്യം ഒരു സുരക്ഷിത നിക്ഷേപമാണോ എന്നും അദ്ദേഹം ആരാഞ്ഞു.

ഇത്തരം നഗരങ്ങളിൽ ഏത് തരം ബിസിനസ്സുകളാണ് നന്നായി നടക്കുക എന്നും ജോലി വിടുന്നതിന് മുൻപ് തന്നെ എന്തെങ്കിലും തുടങ്ങണോ എന്നും കുറഞ്ഞ സമയത്തിനുള്ളിൽ ഈ മാറ്റം എങ്ങനെ പ്രായോഗികമാക്കാം എന്നതിനെക്കുറിച്ചും അദ്ദേഹം ഉപദേശം തേടി.

advertisement

റെഡ്ഡിറ്റ് ഉപയോക്താക്കളുടെ മറുപടി

ഈ പോസ്റ്റ് പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ഉപയോക്താക്കൾ പ്രായോഗികവും കണിശവുമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഒരു ബിസിനസ്സ് ആശയവുമായി പരീക്ഷണത്തിന് മുതിരുന്നതിന് മുൻപ്, വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയും കുറഞ്ഞ ജോലിഭാരമുള്ള ഏതെങ്കിലും റിമോട്ട് ടെക് ജോലി കണ്ടെത്തുകയും ചെയ്യണമെന്ന് പലരും നിർദ്ദേശിച്ചു.

"ഇന്ത്യയിലേക്ക് വരൂ, നല്ല തൊഴിൽ സാഹചര്യമുള്ള, എന്നാൽ ശമ്പളം കുറവായ ഒരു റിമോട്ട് ജോലി കണ്ടെത്തൂ, അതിനൊപ്പം തന്നെ നിങ്ങളുടെ ബിസിനസ്സും ആരംഭിക്കൂ" എന്നായിരുന്നു ഒരാളുടെ അഭിപ്രായം. "സത്യം പറഞ്ഞാൽ ഇതിന് കൃത്യമായ ഒരു ഉത്തരമില്ല. എന്റെ നിർദ്ദേശം ഒരു റിമോട്ട് ടെക് ജോലി കണ്ടെത്തി ഇന്ത്യയിലേക്ക് മാറാനാണ്. ജോലി ചെയ്തുകൊണ്ട് തന്നെ ബിസിനസ്സ് തുടങ്ങാൻ ശ്രമിക്കുക. നിങ്ങൾക്ക് പത്ത് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ളതിനാൽ, ദുബായിലെ അത്രയും വലിയ ശമ്പളം പ്രതീക്ഷിക്കുന്നില്ലെങ്കിൽ ഒരു റിമോട്ട് ജോലി ലഭിക്കുക അത്ര പ്രയാസകരമാകില്ല." മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

"നിങ്ങളുടെ സമ്പാദ്യം വളരെ കുറവാണ്. രണ്ട് കോടി രൂപ കയ്യിലുണ്ടായിട്ടും ഭാവിയിലെ പണപ്പെരുപ്പവും ചെലവുകളും ആലോചിച്ച് ഞാൻ ബുദ്ധിമുട്ടുകയാണ്. വളരെ ലളിതമായ ജീവിതം നയിക്കുന്ന ആളാണ് ഞാൻ എന്ന് കൂടി ഓർക്കണം" എന്ന് മറ്റൊരാൾ കുറിച്ചു. കുടുംബത്തിന്റെ ചെലവുകൾ നോക്കുമ്പോൾ 50-60 ലക്ഷം രൂപ എന്നത് ഒന്നുമല്ലെന്നും, 50 ലക്ഷം എന്നത് വലിയ തുകയായി തോന്നുമെങ്കിലും അതിൽ 30-40 ശതമാനം ചെലവാക്കിക്കഴിയുമ്പോൾ നെഗറ്റീവ് ചിന്തകൾ വരാൻ തുടങ്ങുമെന്നും ഒരാൾ മുന്നറിയിപ്പ് നൽകി. ബിസിനസ്സിന്റെ പ്രാരംഭ ഘട്ടത്തിൽ വിജയിക്കണമെങ്കിൽ ജീവിതശൈലിയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലേക്ക് മടങ്ങി വരുന്നത് ഒരു തെറ്റായ തീരുമാനമായിരിക്കുമെന്നും, കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം നികുതിയായി നൽകേണ്ടി വരുമെന്നും പകരം യാതൊരു സേവനങ്ങളും തിരികെ ലഭിക്കില്ലെന്നും മറ്റൊരാൾ മുന്നറിയിപ്പ് നൽകി. സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന കൂടുതൽ പ്രവൃത്തിപരിചയമുള്ള ഒരാൾ നൽകിയ ഉപദേശം ഇതായിരുന്നു: "ബിസിനസ്സ് ആശയത്തെക്കുറിച്ച് കൃത്യമായ പഠനം നടത്തുക, അത് നിങ്ങളുടെ താല്പര്യങ്ങളോടും ലക്ഷ്യങ്ങളോടും യോജിക്കുന്നതാകണം. ജോലിയിലായിരിക്കുമ്പോൾ തന്നെ ചെറിയ രീതിയിൽ ബിസിനസ്സ് തുടങ്ങുകയും പിന്നീട് ക്രമേണ അത് വിപുലീകരിക്കുകയും ചെയ്യുക."

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതൊരു എടുത്തുചാടിയുള്ള തീരുമാനമല്ലെന്നും കഴിഞ്ഞ കുറച്ചു മാസങ്ങളായി തന്റെ മനസ്സിലുള്ള പ്ലാൻ ആണെന്നും എഞ്ചിനീയർ വ്യക്തമാക്കി.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എന്ത് ചെയ്യണം?ദുബായിൽ ജോലി ഉപേക്ഷിക്കാനൊരുങ്ങുന്ന 60 ലക്ഷം രൂപ സമ്പാദ്യമുള്ള എഞ്ചിനീയർ ചോദിക്കുന്നു
Open in App
Home
Video
Impact Shorts
Web Stories