Also Read- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക വസ്തുശേഖരം പിടികൂടി; യാത്രക്കാരി പിടിയിൽ
66ാം വയസിൽ മരണത്തിന് കീഴടങ്ങുന്നതിന് മുൻപാണ് കെവിൻ തന്റെ ഭ്രാന്തമായ ആഗ്രഹം കുടുംബത്തോട് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മകൻ ഓവനും മകൾ കാസിഡിയും ചേർന്ന് കെവിന്റെ ജന്മദിനത്തിൽ അവസാന ആഗ്രഹം സഫലമാക്കുകയും ചെയ്തു. മകൻ ഓവനാണ് അച്ഛന്റെ ചിതാഭസ്മം ഫുൾ ഗ്ലാസ് ബിയറിൽ ഇട്ടത്. തുടർന്ന് മദ്യത്തിൽ നന്നായി കലർത്തി. ഈ സമയമത്രയും പിന്തുണയുമായി കുടുംബം ഒപ്പമുണ്ടായിരുന്നു.
advertisement
Also Read- മകന്റെ പാന്റ് പോക്കറ്റിൽ കോണ്ടം കണ്ടെത്തി അമ്മ; വ്യത്യസ്തമായി പ്രതികരിച്ച് അച്ഛൻ
തുടർന്ന് ചിതാഭസ്മം കലർത്തിയ ബിയർ ഗ്ലാസുമായി കുടുംബം പബ്ബിന് മുന്നിൽ ഒത്തുകൂടി. ഗ്ലാസും കൈയിലേന്തി മകൻ പിതാവിനെ അനുസ്മരിച്ച് സംസാരിച്ചു. "കേൾക്കുമ്പോൾ, ഭ്രാന്തായി തോന്നാം. എന്നാൽ എന്നെന്നേക്കുമായി ഇവിടെ ജീവിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന ആഗ്രഹം,"- ഓവൻ പറഞ്ഞു. പിന്നാലെ ചിതാഭസ്മം അടങ്ങിയ ബിയർ അദ്ദേഹം അഴുക്കുചാലിലേക്ക് ഒഴുക്കി. ഇന്നും ഇന്നലെയും അല്ല, 2018ലായിരുന്നു ഇത് നടന്നത്.
Also Read- Bharat Bandh| വ്യാപാരികളുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തിൽ ഇല്ല
''66കാരനായ പിതാവ് വിടവാങ്ങിയത് ഞങ്ങളെ സംബന്ധിച്ച് വളരെ വേദന ഉളവാക്കിയ സംഭവമാണ്. ഇതിന് മുൻപേ പലതവണ പ്രിയപ്പെട്ട ബാറിന് മുന്നിലെ അഴുക്കുചാലിൽ അന്തിയുറങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു''- മകൾ കാസിഡിയെ ഉദ്ധരിച്ച് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
Also Read- 'ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം'; ബിജെപി വേദിയിൽ ഇ. ശ്രീധരൻ
''ഹോളിബുഷ് എന്ന പബ്ബിനെ അച്ഛൻ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. എല്ലാ ദിവസവും അദ്ദേഹം അവിടെ സന്ദർശിക്കുമായിരുന്നു. ഞാൻ മരിക്കുമ്പോൾ എന്നെ ഇവിടെ ഒഴുക്കണമെന്ന് പറയുമായിരുന്നു. ഓരോ തവണയും നിങ്ങൾ ഈ ചാലിന് പുറത്തുകൂടി നടക്കുമ്പോൾ എന്നെ ഓർമിക്കണം. ലോകത്തിന്റെ ഏതുകോണിലായിരുന്നാലും നിങ്ങൾ എന്നെ ഓർമിക്കും-''- പിതാവിന്റെ വാക്കുകൾ ഉദ്ധരിച്ച് മകൾ കാസിഡി വെളിപ്പെടുത്തുന്നു.
Also Read- മദ്യലഹരിയിൽ കാറോടിച്ച് പതിമൂന്നുകാരൻ; ഡ്രൈവിംഗ് വിലക്കാൻ പൊലീസ്
"എന്റെ അച്ഛൻ മരിക്കുമ്പോൾ അവസാനമായി ആഗ്രഹിച്ചത് നൽകുമ്പോൾ ഒരു അത്ഭുതകരമായ വികാരമായിരുന്നു. വർഷങ്ങളായി ഞങ്ങൾ ഒരു കുടുംബം എന്ന നിലയിലും വളരെയധികം ഹൃദയവേദനകൾ അനുഭവിക്കുമ്പോഴും അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്റെ അച്ഛനെ അറിയുന്ന ആ പുഞ്ചിരി അഴുക്കുചാലിൽ നിന്ന് പോലും ഉയർന്നുവരുന്നു. "- കാസിഡി പറഞ്ഞു.