മദ്യപിച്ച് കാറോടിച്ച് പതിമൂന്നുകാരൻ; പിതാവിന്റെ ഫോർഡ് കാറുമെടുത്തുള്ള യാത്ര അവസാനിച്ചത് അപകടത്തിൽ

Last Updated:

വീട്ടുകാർ അറിയാതെ വാഹനം എടുത്ത് പുറത്തേക്ക് പോയ പതിമൂന്നുകാരനാണ് ഇപ്പോൾ ഡ്രൈവിംഗ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഹാംപ്ഷൈർ: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതിന് നിയമപരമായി വിലക്കുണ്ട്. എന്നാൽ, പലപ്പോഴും കുട്ടികൾ വാഹനങ്ങൾ ഓടിക്കാറുണ്ട്. ചില സമയങ്ങളിൽ മാതാപിതാക്കളുടെ അനുമതിയോടെ അവരുടെ നിരീക്ഷണത്തിൽ ആയിരിക്കും വാഹനങ്ങൾ ഓടിക്കുന്നത്. എന്നാൽ, ചില സമയങ്ങളിൽ കുട്ടികൾ മാതാപിതാക്കളുടെ കണ്ണു വെട്ടിച്ച് വണ്ടി എടുത്ത് കറങ്ങാൻ ഇറങ്ങും. അത്തരത്തിൽ പുറത്തിറങ്ങി അപകടത്തിൽപ്പെട്ട കുട്ടികളുടെ നിരവധി വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്.
സമാനമായ സംഭവമാണ്, യു കെയിലെ ഹാംപ്ഷൈറിൽ നടന്നത്. വീട്ടുകാർ അറിയാതെ വാഹനം എടുത്ത് പുറത്തേക്ക് പോയ പതിമൂന്നുകാരനാണ് ഇപ്പോൾ ഡ്രൈവിംഗ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മദ്യപിച്ച് കൊണ്ടാണ് ഈ പതിമൂന്നുകാരൻ അച്ഛന്റെ കാറുമെടുത്ത് ഡ്രൈവിനു പോയത്. ഏതായാലും അച്ഛന്റെ കാറുമായി പുറത്ത് പോകാനുള്ള സാഹസിക തീരുമാനത്തിന് വലിയ പിഴയാണ് പതിമൂന്നുകാരന് നൽകേണ്ടി വന്നത്. കാരണം, പ്രൊവിഷണൽ ലൈസൻസ് കിട്ടുന്നതിനു മുമ്പ് തന്നെ ഡ്രൈവിംഗ് വിലക്ക് നേരിടേണ്ടി വന്നേക്കും.
പിതാവിന്റെ ഫോർഡ് എസ്കോർട് കാറുമായാണ് പതിമൂന്നുകാരൻ റൈഡിന് പോയത്. എന്നാൽ, മദ്യലഹരിയിലെ യാത്ര ശുഭ പര്യവസാനത്തിൽ അല്ല കലാശിച്ചത്. ഹാംപ് ഷൈറിലെ ഗോസ്പോർടിലെ വിളക്കു കാലിൽ കൊണ്ടു പോയി ഇടിക്കുകയായിരുന്നു. സംഭവം നടന്നതിനു ശേഷം ബ്രെത്ത് ലൈസർ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായത്. അറസ്റ്റ് ചെയ്ത പൊലീസിനോട് പതിമൂന്നുകാരൻ തട്ടിക്കയറുകയും ചെയ്തു. കൂടാതെ, പൊലീസുകാർക്ക് നേരെ ഇയാൾ തുപ്പുകയും ചെയ്തു.
advertisement
സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക പൊലീസ് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തിരക്കാണെന്നും രാവിലെ തന്നെ ഒരു പതിമൂന്നുകാരൻ ആൺകുട്ടി അയാളുടെ പിതാവിന്റെ കാർ ഡ്രൈവ് ചെയ്ത് കൊണ്ടു വന്നതായാണ് ഉദ്യോഗസ്ഥർ ട്വീറ്റ് ചെയ്തത്.
advertisement
അതേസമയം, ശ്വാസ പരിശോധന നടത്തിയ സമയത്ത് കുട്ടി പരിശോധകനെ തുപ്പാൻ ശ്രമിച്ചതായും ട്വീറ്റിൽ പറയുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ കുറ്റവാളി ആക്കുകയാണെങ്കിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് കുറ്റക്കാരൻ ആകുന്ന ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും ഈ പതിമൂന്നുകാരൻ എന്നും ഉദ്യോഗസ്ഥർ ട്വീറ്റു ചെയ്തു.
advertisement
ഇതിന് സമാനമായ ഒരു സംഭവം 2006ലും ഉണ്ടായിരുന്നു. അന്ന് ഒരു പതിമൂന്നു വയസുകാരൻ നഗരത്തിലെ റോഡുകളിലൂടെ അമിതവേഗതയിൽ വാഹനം ഓടിച്ചതിന് അറസ്റ്റിലാകുകയും നാലുമാസം തടവു ശിക്ഷ അനുഭവിക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപിച്ച് കാറോടിച്ച് പതിമൂന്നുകാരൻ; പിതാവിന്റെ ഫോർഡ് കാറുമെടുത്തുള്ള യാത്ര അവസാനിച്ചത് അപകടത്തിൽ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement