TRENDING:

കൊറോണ വൈറസിനെ നശിപ്പിക്കുന്ന മാസ്ക്; ത്രീഡി പ്രിന്റിങ് വിദ്യയിലൂടെ മാസ്ക് വികസിപ്പിച്ച് സ്റ്റാർട്ടപ്പ്

Last Updated:

മുംബൈ ആസ്ഥാനമായ ബഹുരാഷ്ട്ര ഫാര്‍മ കമ്പനിയായ മെര്‍ക്ക് ലൈഫ് സയന്‍സാണ് ഗവേഷണത്തിനുള്ള സഹായം നല്‍കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊറോണ വൈറസ് പകരുന്നത് തടയുന്നതോടൊപ്പം വൈറസിനെ നശിപ്പിക്കുകയും ചെയ്യുന്ന ത്രീ ഡി പ്രിന്റഡ് മാസ്‌ക് വികസിപ്പിച്ചെടുത്ത് പൂനയിലെ സ്റ്റാര്‍ട്ടപ്പ്. മാസ്‌കിനു മുകളിലുള്ള ആന്റി വൈറല്‍ വൈറസൈഡ്‌സ് ആണ് കൊറോണ വൈറസിനെ നശിപ്പിക്കുന്നത്. ഈ ത്രീഡി പ്രിന്റഡ് മാസ്‌കില്‍ നടത്തിയ പരീക്ഷണത്തില്‍ കോവിഡ്-19ന് കാരണമാകുന്ന SARS-CoV-2 വൈറസിനെ ഇത് നശിപ്പിക്കുന്നതായി കണ്ടെത്തി. എന്‍ 95, 2 പ്ലൈ, കോത്ത് മാസ്‌ക് എന്നിവ ഈ കോട്ടിങ് ഉപയോഗിച്ച് നിര്‍മിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

കോവിഡ് പ്രതിരോധത്തിനുള്ള കണ്ടുപിടിത്തങ്ങല്‍ നടത്തുന്നതിന്റെ ഭാഗമായി 2020 മേയില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ചെയ്ത ആറ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ് ഈ മാസ്‌ക് വികസിപ്പിച്ചത്. തദ്ദേശീയ സാങ്കേതിക വിദ്യാ വികസനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ടെക്‌നോളജി ഡെവലപ്‌മെന്റ് ബോര്‍ഡ് ആണ് ഇതിനായി ഫണ്ട് ചെയ്തത്. ത്രീ ഡി പ്രിന്റിങ് ഫാര്‍മസ്യൂട്ടിക്കല്‍ സങ്കേതങ്ങളുപയോഗിച്ച് സ്റ്റാര്‍ട്ട് കമ്പനിയായ തിന്‍സര്‍ ടെക്‌നോളജിസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ആണ് മാസ്‌ക് വികസിപ്പിച്ചെടുത്തത്. മുംബൈ ആസ്ഥാനമായ ബഹുരാഷ്ട്ര ഫാര്‍മ കമ്പനിയായ മെര്‍ക്ക് ലൈഫ് സയന്‍സാണ് ഗവേഷണത്തിനുള്ള സഹായം നല്‍കിയത്.

advertisement

Also Read-കോവിഡ് വാക്സിനേഷന്‍: മുന്‍കൂര്‍ രജിസ്‌ട്രേഷനും സ്ലോട്ട് ബുക്ക് ചെയ്യലും ഇനി നിര്‍ബന്ധമില്ല; കേന്ദ്രം

കമ്പനി വികസിപ്പിച്ചെടുത്ത കോട്ടിംഗ് ഫോര്‍മുല മാസ്‌കിന്റെ ഫാബ്രിക് ലെയറില്‍ ത്രീ ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രയോഗിക്കുകയാണ് ചെയ്യുന്നത്. സോഡിയം ഒലോഫിന്‍ സള്‍ഫോനോറ്റ് അടിസ്ഥാനമായ മിശ്രിതമാണ് കോട്ടിങ്ങിന് ഉപയോഗിക്കുന്നത്. ഇത് വൈറസുമായി കൂടിച്ചേരുമ്പോള്‍ വൈറസിന്റെ പുറംഭാഗത്തെ നശിപ്പിക്കുകയും അതിന്റെ ശേഷി നിര്‍വീര്യമാക്കുകയും ചെയ്യും.

മാസ്‌ക്കിനു 95 ശതമാനത്തിലധികം ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ട് എന്ന് തിന്‍സര്‍ ടെക്‌നോളജീസിന്റെ സ്ഥാപകനും ഡയറക്ടറുമായ ശീതള്‍ കുമാര്‍ സംബാദ് പറയുന്നു. ഈ പ്രോജക്ടിലാണ് ആദ്യമായി മള്‍ട്ടി ലെയര്‍ ക്ലോത്ത് ഫില്‍റ്ററുകള്‍ നിര്‍മ്മിക്കുന്നതിനായി ത്രീഡി പ്രിന്റിംഗ് ടെക്‌നോളജി ഉപയോഗിക്കുന്നതെന്നും ശാസ്ത്ര സാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

advertisement

Also Read-കോവിഡ് കാലത്തെ അനധികൃത കുടിയേറ്റം പരിശോധിക്കാൻ ഭൂട്ടാൻ രാജാവിന്റെ മിന്നൽ സന്ദർശനം

മാസ്‌കിന്റെ പേറ്റന്റ് ലഭിക്കുന്നതിനായി കമ്പനി അപേക്ഷിച്ചിട്ടുണ്ട്. വിപണിയിലേക്കായി ഇത്തരം മാസ്‌കുകളുടെ നിര്‍മ്മാണം നടക്കുകയാണ്. ഇത്തരത്തില്‍ നിര്‍മിച്ച 6000 ലധികം മാസ്‌ക്കുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ബാംഗ്ലൂര്‍, നാസിക്, നന്ദര്‍ബാര്‍ എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലാണ് മാസ്‌ക് വിതരണം ചെയ്തത്. ബാംഗ്ലൂരിലെ ഒരു സ്‌കൂളിനും കോളേജിനും ആദ്യ ഘട്ടത്തില്‍ ഈ മാസ്‌കുകള്‍ വിതരണം ചെയ്തിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബെംഗളൂര്‍ ആസ്ഥാനമായ കോകോസ് ലാബ് ഇന്നോവേഷന്‍ സൊലൂഷന്‍സ്, ഡല്‍ഹി ആസ്ഥാനമായ അഡ്വാന്‍സ് മെക്കാനിക്കല്‍ സര്‍വീസസ്, മെഡ്‌സോം ലൈഫ് സയന്‍സസ്, കോയമ്പത്തൂര്‍ ആസ്ഥാനമായ ലാറ്റോം ഇലക്ട്രിക്, പൂനെ ആസ്ഥാനമായ മൈലാബ് ഡിസ്‌കവറി സൊലൂഷന്‍സ് എന്നിവയാണ് കേവിഡ് പ്രതിരോധ മാര്‍?ഗങ്ങള്‍ വികസിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കിയ മറ്റു സ്റ്റാര്‍ട്ടപ്പുകള്‍. ഇവ മെഡിക്കല്‍ ഡിവൈസുകള്‍, പ്രതിരോധ കിറ്റുകള്‍, മാസ്‌കുകള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനികളാണ്.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കൊറോണ വൈറസിനെ നശിപ്പിക്കുന്ന മാസ്ക്; ത്രീഡി പ്രിന്റിങ് വിദ്യയിലൂടെ മാസ്ക് വികസിപ്പിച്ച് സ്റ്റാർട്ടപ്പ്
Open in App
Home
Video
Impact Shorts
Web Stories