നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് വാക്സിനേഷന്‍: മുന്‍കൂര്‍ രജിസ്‌ട്രേഷനും സ്ലോട്ട് ബുക്ക് ചെയ്യലും ഇനി നിര്‍ബന്ധമില്ല; കേന്ദ്രം

  കോവിഡ് വാക്സിനേഷന്‍: മുന്‍കൂര്‍ രജിസ്‌ട്രേഷനും സ്ലോട്ട് ബുക്ക് ചെയ്യലും ഇനി നിര്‍ബന്ധമില്ല; കേന്ദ്രം

  വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കുന്നതിനും വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള മടി ഒഴിവാക്കുന്നതിനുമാണ് പുതിയ തീരുമാനം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യലും സ്ലോട്ട് ബുക്ക് ചെയ്യലും ഇനി മുതല്‍ നിര്‍ബന്ധമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍. 18 വയസിന് മുകളിലുള്ള ആര്‍ക്കും അടുത്തുള്ള വാക്‌സിനേഷന്‍ സെന്ററിലെത്തി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കുന്നതിനും വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള മടി ഒഴിവാക്കുന്നതിനുമാണ് പുതിയ തീരുമാനം.

   അതേസമയം ഗ്രാമപ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ കാര്യമായ വേഗതയില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ വാക്‌സിനേഷന്‍ സെന്ററുകളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി ബുക്കിങ് സംവിധാനമായിരിക്കും കേരളമടക്കം ഉള്ള സംസ്ഥാനങ്ങള്‍ തുടരുക.

   ജൂണ്‍ 21 മുതല്‍ രാജ്യത്തെ 18 വയസിന് മുകളിലുള്ള 75 ശതമാനം പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

   Also Read-കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന ഭീതി വേണ്ട; മുഖ്യമന്ത്രി

   അതേസമയം രാജ്യത്ത് കോവിഡ് 19 നെതിരെയുള്ള പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വാക്സിന്‍ സ്വീകരിച്ചതിനെതുടര്‍ന്നുണ്ടായ പാര്‍ശ്വഫലങ്ങളാണ് 68കാരന്റെ മരണത്തിനിടയാക്കിയതെന്ന് വാക്സിന്റെ ഗുരുതരപാര്‍ശ്വഫലങ്ങളെ കുറിച്ച് പഠനം നടത്തുന്ന കേന്ദ്രസമിതി സ്ഥിരീകരിച്ചത്. വാക്സിന്റെ ഗുരുതര പാര്‍ശ്വഫലമായ അനാഫെലാക്സിസ് ആണ് മരണം.

   ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വാക്സിന്റെ ഗുരുതര പാര്‍ശ്വഫലങ്ങളിലൊന്നാണ് അനഫെലാക്സിസ് (Anaphylaxix) . കോവിഡ് വാക്സിന്‍ സ്വീകരിച്ചതിനു ശേഷം ഉണ്ടായേക്കാവുന്ന ഗുരുതര പാര്‍ശ്വഫലങ്ങളെ സംബന്ധിച്ച് കേന്ദ്രസമിതി നടത്തിയ 31 കേസുകളുടെ പഠനത്തിലാണ് ഒരാളുടെ മരണകാരണം അനഫെലാക്സിസ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

   Also Read-ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍ ഇളുവുകള്‍; 30 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

   ഏതെങ്കിലും വാസ്തുവിനോടുള്ള അലര്‍ജി മൂലം ആ വസ്തുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ് അനഫെലാക്സിസ്. 2021 മാര്‍ച്ച് എട്ടിനാണ് 68 കാരന്‍ വാക്സിന്‍ സ്വീകരിച്ചത്. എന്നാല്‍ അധികം വൈകാതെ അനാഫെലാക്സിസിനെ തുടര്‍ന്ന് ഈ വ്യക്തി മരിച്ചു. എന്നാല്‍ വാക്സിനേഷന്‍ മൂലമുള്ള പാര്‍ശ്വഫലത്തെ തുടര്‍ന്ന് ഏക മരണമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി എഇഎഫ്ഐ(Adverse Events Following Immunisatio) കമ്മിറ്റി അധ്യക്ഷന്‍ ഡോ. എന്‍ കെ അറോറ വ്യക്തമാക്കി.

   വാക്സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ 31 മരണത്തെ കുറിച്ചാണ് കേന്ദ്രസമിതി അന്വേഷണം നടത്തിയത്. ഇതില്‍ 18 പേരുടെ മരണം വാക്സിന്‍ സ്വീകരണവുമായി ബന്ധമില്ല. മറ്റ് ഏഴുപേരുടെ കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. എന്നല്‍ മൂന്ന് കേസുകള്‍ വര്‍ഗീകരിക്കാനാവാത്തതാണെന്നും സമിതി വ്യക്തമാക്കി. തുടര്‍ന്ന് നടത്തുന്ന അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ അടിസ്ഥാനമാക്കി മാത്രമേ സ്ഥിരീകരണത്തില്‍ എത്താന്‍ സാധിക്കൂവെന്ന് കേന്ദ്രസമിതി വ്യക്തമാക്കി.
   Published by:Jayesh Krishnan
   First published:
   )}