സുധാ മൂർത്തിയെ ട്രോളിയും പരിഹസിച്ചും നിരവധി പേർ രംഗത്തെത്തി. അതേസമയം അവരെ പിന്തുണച്ചും സൈബറിടങ്ങളിൽ അളുകൾ എത്തുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ സുധാ മൂർത്തിയുടെ പോസ്റ്റുകളും പരാമർശങ്ങളും വളരെ വേഗം വൈറലാകാറുണ്ട്. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും മരുമകൻ ഋഷി സുനക്കിന്റെയും ഔദ്യോഗിക വസതിയായ “10 ഡൗണിംഗ് സ്ട്രീറ്റ്” ആണ് തന്റെ യുകെ മേൽവിലാസം എന്ന് വിശ്വസിക്കാത്ത ഒരു ഇമിഗ്രേഷൻ ഓഫീസറെക്കുറിച്ചുള്ള രസകരമായ കഥ സുധ മൂർത്തി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, ഭക്ഷണശീലത്തെക്കുറിച്ചുള്ള അവരുടെ പോസ്റ്റാണ് വൈറലാകുന്നത്.
advertisement
“സുധാ മൂർത്തിയുടെ ലാളിത്യം ശരിക്കും അലോസരപ്പെടുത്തുന്നു,” ഒരു ഉപയോക്താവ് ട്വിറ്ററിൽ തമാശയായി അഭിപ്രായപ്പെട്ടു. “വിദേശ യാത്രകളിൽ സുധാ മൂർത്തി അവരുടെ വീടും ഒപ്പം കൊണ്ടുപോകും, ഹോട്ടൽ മുറി മറ്റൊരാൾ ഉപയോഗിച്ചതാണെങ്കിലോ…” ഇതായിരുന്നു മറ്റൊരു ട്രോൾ. “സുധാ മൂർത്തി വിമാനത്തിൽ സ്വന്തം കസേരയിലാണ് ഇരിക്കുന്നത്” എന്നായിരുന്നു മറ്റൊരു രസകരമായ പരാമർശം.
“സുധാ മൂർത്തി ചെറിയ പ്രഷർ കുക്കറും ശുദ്ധമായ വെജ് റെഡിമെയ്ഡ് പാക്കറ്റും കൊണ്ടുപോയി സ്വന്തം തവികൾ ഉപയോഗിച്ച് സ്വന്തം അത്താഴം പാകം ചെയ്യുന്നെന്ന തമാശ ഞാൻ ഇഷ്ടപ്പെടുന്നു…” മറ്റൊരു രസകരമായ കമന്റ്.
“ഞാൻ എന്റെ ജോലിയിലാണ് സാഹസികത കാണിക്കുന്നത്, എന്റെ ഭക്ഷണത്തിലല്ല. സത്യത്തിൽ എനിക്ക് പേടിയാണ്. ഞാൻ ഒരു ശുദ്ധ സസ്യാഹാരിയാണ്, ഞാൻ മുട്ടയും വെളുത്തുള്ളിയും പോലും കഴിക്കാറില്ല. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ രണ്ടിനും ഒരേ സ്പൂൺ ഉപയോഗിക്കുമെന്നതാണ് എനിക്ക് ഭയം,” ഈ ആശങ്ക പരിഹരിക്കാൻ, ലോകത്ത് എവിടെപോയാലും ഒന്നുകിൽ വെജിറ്റേറിയൻ റെസ്റ്റോറന്റുകൾ കണ്ടെത്തി, അവിടെ പോകുമെന്ന് സുധ മൂർത്തി പറയുന്നു. വിദേശത്തേക്ക് പോകുമ്പോൾ ഒരു ബാഗ് നിറയെ ഇഷ്ടമുള്ള ഭക്ഷണം എടുക്കാറുണ്ടെന്നും സുധ മൂർത്തി പറഞ്ഞു.