TRENDING:

വേടൻ്റെ പുലിനഖമാല:'സാങ്കേതികമായി ന്യായം പറയാനുണ്ടാവുമെങ്കിലും നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ല' സുനിൽ പി ഇളയിടം

Last Updated:

പുലിനഖമാല മുതൽ ആനക്കൊമ്പ് വരെ കൈവശമുള്ള ആളുകൾ നമുക്കു ചുറ്റുമുണ്ടെന്ന് സുനിൽ പി ഇളയിടം കുറിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വേടന് പിന്തുണയുമായി എഴുത്തുകാരനും സാമൂഹികനിരീക്ഷകനുമായ സുനിൽ പി ഇളയിടം. പുലിപ്പല്ലു കോർത്ത മാല ധരിച്ചതിൻ്റെ പേരിൽ ഏഴു വർഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി സംഗീതകാരനായ വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണെന്ന് സുനിൽ പി ഇളയിടം പറഞ്ഞു. സാങ്കേതികമായി ഇക്കാര്യത്തില്‍ ന്യായം പറയാനുണ്ടാവുമെങ്കിലും ഈ നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു,
News18
News18
advertisement

'പുലിപ്പല്ലു കോർത്ത മാല ധരിച്ചതിൻ്റെ പേരിൽ ഏഴു വർഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി സംഗീതകാരനായ വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണ്. സാങ്കേതികമായി ഇക്കാര്യത്തിൽ ന്യായം പറയാനുണ്ടാവുമെങ്കിലും ഈ നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ല. പുലിനഖമാല മുതൽ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകൾ നമുക്കു ചുറ്റുമുണ്ട്. അതിൻ്റെയെല്ലാം തെളിവുകൾ പൊതുസമൂഹത്തിനു മുന്നിലുമുണ്ട്. അതെല്ലാം ഒരു നടപടിക്കും വിധേയമാകാതെ തുടരുമ്പോഴാണ്, സ്റ്റേഷൻ ജാമ്യം കിട്ടിയ കേസിൻ്റെ തുടർച്ചയിൽ ഏഴു വർഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി വേടനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നമ്മുടെ പൊതുസംസ്കാരത്തിൽ നിലീനമായ സവർണ്ണതയെ ആഴത്തിൽ വെല്ലുവിളിക്കുന്നതാണ് വേടൻ്റെ കല. സംഗീതത്തിൻ്റെ ജനാധിപത്യവത്കരണത്തിന് ഒരുപാട് ഊർജ്ജം പകർന്ന ഒന്നാണത്. വേടൻ്റെ കലയ്ക്കും അതിൻ്റെ രാഷ്ട്രീയത്തിനുമെതിരായ കടന്നാക്രമണം കൂടിയാണ് ഈ നടപടി. കഞ്ചാവു കേസിൽ നിയമപരമായ നടപടികൾ തുടരുമ്പോൾ തന്നെ ഇക്കാര്യത്തിൽ പുന:പരിശോധന നടത്താനും വേണ്ട തിരുത്തലുകൾ വരുത്താനും അധികാരികൾ തയ്യാറാകണം.'- സുനിൽ പി ഇളയിടം ഫെയ്സ്ബുക്കിൽ കുറിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വേടൻ്റെ പുലിനഖമാല:'സാങ്കേതികമായി ന്യായം പറയാനുണ്ടാവുമെങ്കിലും നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ല' സുനിൽ പി ഇളയിടം
Open in App
Home
Video
Impact Shorts
Web Stories