വീഡിയോ വൈറലായതോടെ അധ്യാപികയ്‌ക്കെതിരെ അധികൃതര്‍ നടപടിയെടുക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
വീഡിയോയില്‍ ഉത്തരകടലാസിലെ ഓരോ പേജും കൃത്യമായി പരിശോധിക്കാതെ അധ്യാപിക മാര്‍ക്കിട്ടുപോകുന്നത് കാണാം. വീഡിയോയുടെ പശ്ചാത്തലത്തില്‍ മറ്റ് അധ്യാപകരും ഉത്തരകടലാസുകള്‍ നോക്കുന്നത് കാണാം. അധ്യാപിക പരീക്ഷാ പേപ്പര്‍ നോക്കുന്ന മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
അധ്യാപകര്‍ ഉത്തരകടലാസ് നോക്കുന്നത് ഗൗരവത്തോടെയാണോയെന്ന് ചോദ്യം ചെയ്ത് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.
'' 3 മണിക്കൂര്‍ കൊണ്ട് ഒരു വിദ്യാര്‍ത്ഥിയെഴുതിയ കാര്യങ്ങള്‍ വെറും 30 സെക്കന്റ് കൊണ്ട് പരിശോധിച്ചു'', ഒരാള്‍ കമന്റ് ചെയ്തു.
''അവര്‍ ശരിക്കും ആ ഉത്തരകടലാസില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിക്കുന്നുണ്ടോ?,'' മറ്റൊരാള്‍ ചോദിച്ചു.
'' ഇതാണ് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരം,'' മറ്റൊരാള്‍ കമന്റ് ചെയ്തു.
