നാട്ടു നാട്ടു ഗാനവുമായി ബന്ധപ്പെട്ട പുതിയ വീഡിയോ ആണ് ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുന്നത്. പാട്ടിന്റെ താളത്തിനനുസരിച്ച് ടെസ്ല കാറുകളുടെ ലൈറ്റ് ഷോ ആണ് പുത്തൻ തരംഗം തീർക്കുന്നത്.
Also Read- ‘നാട്ടു നാട്ടു’ നൃത്തം ചെയ്ത് രാംചരണിനെ വരവേറ്റ് പ്രഭുദേവയും സംഘവും; ആർസി 15 സെറ്റിലെ വീഡിയോ വൈറൽ
ആർആർആർ സിനിമിയുടെ അണിയറക്കാർ തന്നെയാണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഒരുമിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ ഒട്ടേറെ ടെസ്ല കാറുകൾ നിരനിരയായി പാർക്ക് ചെയ്തിരിക്കുന്നത് കാണാം. കാറുകളുടെ ഹെഡ് ലൈറ്റ് പാട്ടിന്റെ താളത്തിനൊപ്പം മിന്നിത്തിളങ്ങുന്നതും അണയുന്നതും വീഡിയോയില്‍ കാണാം.
advertisement
അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ നിന്നുള്ളതാണ് വീഡിയോ.
വീഡിയോ കാണാം
ഇതിനോടകം അരലക്ഷംപേർ വീഡിയോ കണ്ടുകഴിഞ്ഞു.
https://youtu.be/OsU0CGZoV8E
Also Read- ‘നാട്ടു നാട്ടു ഇന്ത്യക്ക് ആവേശവും അഭിമാനവും’; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
എം എം കീരവാണിയാണ് നാട്ടു നാട്ടുവിന് ഈണം നൽകിയത്. വരികൾ എഴുതിയത് ചന്ദ്രബോസും. ജൂനിയര്‍ എൻടിആറും രാം ചരണും കൂടി തകർത്തഭിനയിച്ച ഗാനം ഗോൾഡൻ ഗ്ലോബ്, ഓസ്കർ പുരസ്കാരങ്ങൾ നേടുംമുൻപേ തന്നെ തരംഗമായി മാറിയിരുന്നു.