'നാട്ടു നാട്ടു' നൃത്തം ചെയ്ത് രാംചരണിനെ വരവേറ്റ് പ്രഭുദേവയും സംഘവും; ആർസി 15 സെറ്റിലെ വീഡിയോ വൈറൽ

Last Updated:

പ്രഭുദേവയും നൂറോളം നർത്തകർ അടങ്ങുന്ന സംഘവും ചേർന്ന് നാട്ടു നാട്ടു ഗാനത്തിന് ചുവടുവെച്ചാണ് രാംചരണിനെ ലൊക്കേഷനിലേക്ക് വരവേറ്റത്

2023-ലെ ഓസ്‌കാർ പുരസ്‌കാരം നേടിയ ആർആർആർ സിനിമയിലെ നാട്ടുനാട്ടു എന്ന ഗാനം ഇപ്പോഴും തരംഗമായി തുടരുകയാണ്. സമൂഹമാധ്യമങ്ങളിലുൾപ്പടെ നാട്ടു നാട്ടു ഗാനത്തിന് ചുവട് വെയ്ക്കുന്ന വീഡിയോകൾ ഇപ്പോഴും നിരവധിയാണ്. ഇപ്പോഴിതാ, ഓസ്ക്കാർ വിജയാഘോഷങ്ങൾക്കുശേഷം ആർആർആർ താരം രാം ചരൺ തന്റെ പുതിയ സിനിമയുടെ ലൊക്കേഷനിലെത്തിയിരിക്കുന്നു – ആർ‌സി 15 എന്ന പുതിയ സിനിമയുടെ സെറ്റിൽ തിരിച്ചെത്തിയ രാംചരണിനെ വിസ്മയിപ്പിച്ച് ഗംഭീര സ്വീകരണമാണ് നടനും നർത്തകനുമായ പ്രഭുദേവയുടെ നേതൃത്വത്തിൽ ഒരുക്കിയത്. പ്രഭുദേവയും നൂറോളം നർത്തകർ അടങ്ങുന്ന സംഘവും ചേർന്ന് നാട്ടു നാട്ടു ഗാനത്തിന് ചുവടുവെച്ചാണ് രാംചരണിനെ ലൊക്കേഷനിലേക്ക് വരവേറ്റത്.
ഇപ്പോൾ രാം ചരണിന്റെ RC15 എന്ന ചിത്രത്തിലെ ഒരു ഗാനം കൊറിയോഗ്രാഫി ചെയ്യുന്നത് പ്രഭുദേവയാണ്. അടുത്ത ഷെഡ്യൂളിൽ ചരണിലും കിയാരയിലും നൂറിലധികം നർത്തകർക്കൊപ്പം ഈ ഗാനം ചിത്രീകരിക്കും. RC15 ഷൂട്ടിംഗ് സെറ്റിൽ നർത്തകർക്കൊപ്പം പ്രഭുദേവ ഗാനരംഗം ഒരുക്കുന്നതിനിടെയാണ് രാംചരൺ സെറ്റിലെത്തുന്നത്. അതുകൊണ്ട് തന്നെ രാംചരണിനെ ഗംഭീരമായി സ്വീകരിക്കാൻ കൊറിയോഗ്രാഫർ പ്രേം രക്ഷിതിനൊപ്പം ചേർന്ന് നാട്ടു നാട്ടു ഗാനത്തിന് പ്രഭുദേവ ചുവടുവെക്കുകയായിരുന്നു.
രാംചരണിനെ മാലയിട്ട് അഭിവാദ്യം ചെയ്‌തതിനും കേക്ക് മുറിച്ചതിനും ശേഷമാണ് 100 നർത്തകർക്കൊപ്പം പ്രഭുദേവയും നാട്ടു നാട്ടു ചുവടുകൾ വെച്ച് ഗംഭീരമായ ആദരവ് അർപ്പിച്ചത്. ഇപ്പോൾ പ്രഭുദേവയുടെ നാട്ടു നാട്ടു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
advertisement
advertisement
വീഡിയോ പങ്കിട്ടതിന് തൊട്ടുപിന്നാലെ, ക്ലിപ്പിൽ സ്നേഹം പകരാൻ നിരവധി ആരാധകർ കമന്‍റുകളുമായി എത്തി. “മധുരമായ സ്വാഗതം ❤️” എന്ന് ഒരാൾ എഴുതിയപ്പോൾ രാം ചരണിന്റെ ഭാര്യ ഉപാസനയും പ്രഭുദേവയ്ക്ക് നന്ദി അറിയിച്ച് കമന്‍റ് ചെയ്തു. സിനിമാപ്രവർത്തകർ ഉൾപ്പടെ നൂറുകണക്കിന് ആളുകളാണ് ഈ വീഡിയോയ്ക്ക് കമന്‍റ് ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'നാട്ടു നാട്ടു' നൃത്തം ചെയ്ത് രാംചരണിനെ വരവേറ്റ് പ്രഭുദേവയും സംഘവും; ആർസി 15 സെറ്റിലെ വീഡിയോ വൈറൽ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement