TRENDING:

പണം മോഷ്‌ടിച്ച ശേഷം കള്ളന്റെ സൂപ്പർ ഡാൻസ്; സിസിടിവി ദൃശ്യങ്ങൾ വൈറൽ

Last Updated:

ഒന്നല്ല, രണ്ട് കടകളിലാണ് ഈ കള്ളൻ മോഷണം നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്റർനെറ്റ് തുറന്നാൽ, പലപ്പോഴും ഒരു ദിവസം മുഴുവൻ പൊട്ടിച്ചിരിക്കാനുള്ള വക കിട്ടിയേക്കും. അത് മനുഷ്യനായാലും, കുസൃതിക്കാരായ മൃഗങ്ങൾ ആയാലും അങ്ങനെ തന്നെ. ഏറ്റവും പുതിയതായി അത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്. മോഷ്‍ടിക്കാൻ കയറി പണം കവർന്ന ശേഷം നൃത്തം ചെയ്യുന്ന കളളന്റെ വീഡിയോ സോഷ്യൽ മീഡിയയിലെത്തി. ഡാൻസ് ക്യാമറയിൽ പതിയുന്ന കാര്യം കള്ളനുണ്ടോ ഏറെനേരം അറിയുന്നുമില്ല. മധ്യപ്രദേശിൽ നിന്നുള്ളതാണ് വീഡിയോ. മോഷണം കഴിഞ്ഞ സന്തോഷത്തിൽ ഗുഡ്ക ചവയ്ക്കുകയും, നൃത്തം ചെയ്യുകയുമാണ് ഇദ്ദേഹം.
(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
advertisement

ഒന്നല്ല, രണ്ട് കടകളിലാണ് ഈ കള്ളൻ മോഷണം നടത്തിയത്. പിറ്റേന്ന് പുലർച്ചെ കടയുടമകളിൽ ഒരാൾ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. പൂട്ടുകൾ തകർക്കപ്പെട്ട നിലയിലും, പണവും രേഖകളും കവർന്നതായും കണ്ടെത്തി. കടയുടമകൾ സംഭവം പോലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസാണ് സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചത്. സന്തോഷവാനായ കള്ളൻ മോഷണ ശേഷം നൃത്തം ചെയ്യുന്ന കാഴ്ചയാണ് വീഡിയോയിൽ കണ്ടെത്തിയത്.

ചുവടെയുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിൽ നൃത്ത വീഡിയോ കാണാം:

നൃത്തം തുടരുന്നതും, ക്യാമറയുള്ള കാര്യം അറിഞ്ഞ കള്ളന്റെ മുഖഭാവം മാറി. എന്തായാലും കള്ളന്റെ നൃത്തം ഇൻസ്റ്റഗ്രാം വീഡിയോയായി എത്തിയതും ഒട്ടേറെ ഫാൻസിനെ ഇയാൾക്ക് സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Video of a thief break into dance after stealing money and documents from a shop has reached the internet. The video has gained so many views in a short while

മലയാളം വാർത്തകൾ/ വാർത്ത/Buzz/
പണം മോഷ്‌ടിച്ച ശേഷം കള്ളന്റെ സൂപ്പർ ഡാൻസ്; സിസിടിവി ദൃശ്യങ്ങൾ വൈറൽ
Open in App
Home
Video
Impact Shorts
Web Stories