അരനൂറ്റാണ്ടായി ഖരപദാർത്ഥങ്ങൾ വല്ലതും കഴിച്ചിട്ടെങ്കിലും ഇതുവരെ അങ്ങനെയൊരു ആഗ്രഹം തോന്നിയിട്ടില്ലെന്നും ഇപ്പോൾ ആഹാരത്തിന്റെ മണം പോലും തനിക്ക് സഹിക്കാൻ പറ്റുന്നില്ലെന്നുമാണ് ഈ മുത്തശ്ശി പറയുന്നത്. പക്ഷേ, എന്നുമുതലാണ്, അല്ലെങ്കിൽ എങ്ങനെയാണ് ആഹാരം വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചത് എന്ന് ചോദിച്ചാൽ മുത്തശ്ശി ഒരു കഥപറയും,
'ഡിഗ്രി പോലുമില്ല, എന്നിട്ടും വരുമാനം 58 ലക്ഷം'; യുവതിയുടെ വിജയകഥ വൈറൽ
പണ്ട് പണ്ട്, 1963 ലെ യുദ്ധകാലത്തെ കഥ, അന്ന് ചെറുപ്പമായിരുന്ന ബുയി തി ലോയിയും കൂട്ടുകാരും യുദ്ധത്തിൽ പരിക്കുപറ്റിയ പട്ടാളക്കാരെ ശുശ്രൂക്കാനായി കുന്നിൻ മുകളിലേക്ക് പോകുകയായിരുന്നു. വലിയ കുന്ന് കയറുന്നതിനിടയിൽ മിന്നലേറ്റ് ബുയി തി ലോയി ബോധരഹിതയായി. മിന്നലിൽ കാര്യമായ പരിക്കേറ്റില്ലെങ്കിലും അതിനു ശേഷം കാര്യങ്ങൾ പഴയതു പോലെയായില്ലെന്ന് മുത്തശ്ശി പറയുന്നു.
advertisement
ബോധം വീണ്ടുകിട്ടിയെങ്കിലും അതിനു ശേഷം ദിവസങ്ങളോളം ഭക്ഷണമൊന്നും കഴിച്ചില്ല. ഭക്ഷണം കഴിക്കാതിരുന്നാൽ, ബുയി തിക്ക് വല്ലതും സംഭവിക്കുമോ എന്ന് ഭയന്ന് കൂട്ടുകാർ അവർക്ക് മധുരം കലർത്തിയ വെള്ളം നൽകാൻ തുടങ്ങി. കുറച്ചു വർഷങ്ങൾക്കു ശേഷം കട്ടിയുള്ള ഭക്ഷണം കഴിച്ചു തുടങ്ങിയെങ്കിലും അപ്പോഴും പഴങ്ങൾ തന്നെയായിരുന്നു പ്രധാന ആഹാരം. ശരിക്കും തനിക്ക് ആഹാരം കഴിക്കാൻ താത്പര്യമുണ്ടായിരുന്നില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിന് കഴിച്ചുവെന്നുമാണ് ബുയി തി മുത്തശ്ശി പറയുന്നത്.
പറ്റിയത് ചെറിയൊരു കയ്യബദ്ധം; ഭക്ഷണം ഓർഡർ ചെയ്ത യുവതിക്ക് നഷ്ടമായത് 50 ലക്ഷം
1970 ഓടു കൂടി കട്ടിയുള്ള ആഹാരം കഴിക്കുന്നത് ബുയി തി അവസാനിപ്പിച്ചു. ജീവൻ നിലനിർത്താൻ വെള്ളവും സോഫ്റ്റ് ഡ്രിങ്ക്സും കുടിക്കും. അന്നുമുതൽ ഇതാണ് മുത്തശ്ശിയുടെ ഡയറ്റ്. തന്റെ ഫ്രിഡ്ജിൽ ആഹാര പദാർത്ഥങ്ങൾ കാണാനാകില്ലെന്നും മധുരപാനീയങ്ങളും വെള്ളവും മാത്രമായിരിക്കുമെന്നും മുത്തശ്ശി പറയുന്നു.
ഇപ്പോൾ, ആഹാരത്തിന്റെ ഗന്ധം മനംപുരട്ടലുണ്ടാക്കും മുത്തശ്ശിക്ക്. മക്കൾക്ക് ഭക്ഷണം ഉണ്ടാക്കി നൽകുമെങ്കിലും അതൊരിക്കലും രുചിച്ചു നോക്കിയിരുന്നില്ല. ഇപ്പോൾ കുട്ടികൾ വലുതായി പലയിടങ്ങളിലേക്ക് പോയി. അതോടെ ബുയി തിയുടെ അടുക്കള ഉപയോഗശൂന്യമായി പൊടിപിടിച്ചു കിടക്കുകയാണ്.