'ഡിഗ്രി പോലുമില്ല, എന്നിട്ടും വരുമാനം 58 ലക്ഷം'; യുവതിയുടെ വിജയകഥ വൈറൽ

Last Updated:

ഐസ്‌ക്രീം വില്‍പ്പന, കടകളില്‍ സഹായിയായി നില്‍ക്കുക, തുടങ്ങി നിരവധി ജോലികളാണ് ഡയാന ചെയ്തുവന്നിരുന്നത്.

ഇന്നത്തെ കാലത്ത് ബിരുദമില്ലാത്തവര്‍ വളരെ ചുരുക്കമാണ്. സ്വപ്‌ന ജോലിയും മികച്ച ശമ്പളവും സ്വന്തമാക്കാന്‍ ബിരുദം നേടുന്നവരാണ് നമ്മളില്‍ അധികവും. എന്നാല്‍ ഡിഗ്രി ഇല്ലെങ്കിലും ലക്ഷക്കണക്കിന് രൂപ ശമ്പളം ലഭിക്കുന്ന ജോലി ലഭിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സ്ലോവാക്യന്‍ സ്വദേശിനിയായ ഡയാന ടാക്കാസോവ എന്ന 34 കാരി. ഹോയി (hoye) എന്ന കമ്പനിയിലെ ഇന്ധന ടാങ്കർ ഡ്രൈവറാണ് ഇവര്‍. സെന്റ് അല്‍ബേന്‍സിലാണ് ഡയാന താമസിക്കുന്നത്.
ഡയാനയുടെ വാർഷിക ശമ്പളം പ്രതിവര്‍ഷം 55000 പൗണ്ട് (57.80 ലക്ഷം രൂപ) ആണ്. താമസസൗകര്യത്തിനുള്ള അലവന്‍സും ഇതോടൊപ്പം ലഭിക്കുന്നുണ്ട്. കൂടാതെ വര്‍ഷം തോറും 2000 പൗണ്ട് (2.10 ലക്ഷം) ബോണസ് ആയും ഡയാനയ്ക്ക് ലഭിക്കുന്നുണ്ട്.
സ്ലോവാക്യയിലെ ഒരു സാധാരണ കുടുംബത്തിലാണ് ഡയാന ജനിച്ചത്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബമാണ് ഡയാനയുടേത്. സാമ്പത്തികമായി വളരെയധികം പിന്നോട്ട് നിന്ന കുടുംബമായിരുന്നു തന്റേതെന്ന് ഡയാന പറഞ്ഞു. ആഡംബരജീവിതം നയിക്കാനുള്ള പണമൊന്നും തങ്ങളുടെ പക്കലുണ്ടായിരുന്നില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കുടുംബത്തോടൊപ്പം യാത്രകള്‍ പോയിരുന്നതെന്നും ഡയാന പറഞ്ഞു.
advertisement
14-ാം വയസ്സുമുതല്‍ നിരവധി പാര്‍ട്ട് ടൈം ജോലികള്‍ ഡയാന ചെയ്ത് തുടങ്ങി. ഐസ്‌ക്രീം വില്‍പ്പന, കടകളില്‍ സഹായിയായി നില്‍ക്കുക, തുടങ്ങി നിരവധി ജോലികളാണ് ഡയാന ചെയ്തുവന്നിരുന്നത്.
ചില ഫാമുകളിലും ഡയാന ജോലി ചെയ്തിരുന്നു. അവിടെ വെച്ചാണ് വലിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് പരിശീലനം നേടിയത്. കുട്ടിക്കാലം മുതലെ ഡയാനയ്ക്ക് ഡ്രൈവിംഗ് വളരെയിഷ്ടമായിരുന്നു. വലിയ വാഹനങ്ങളും ട്രക്കുകളും ഓടിക്കാനുള്ള ആഗ്രഹം കുട്ടിക്കാലം മുതൽ തന്റെ ഉള്ളിലുണ്ടായിരുന്നുവെന്നും ഡയാന പറഞ്ഞു.
advertisement
19 വയസ്സ് വരെ ഡയാന സ്‌കൂള്‍ പഠനം തുടര്‍ന്നു. 21-ാം വയസ്സില്‍ ഡയാന ഗര്‍ഭിണിയായി. 2010ലാണ് ഡയാന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതോടെ ഉന്നതപഠനത്തിന് പോകാന്‍ കഴിയാതെയായി. 2014 ഓടെ ഡയാന യുകെയിലെത്തി. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയതിന് ശേഷമായിരുന്നു ഇത്. ഡയാനയുടെ മകന്‍ സ്ലോവാക്യയിലാണ് താമസിക്കുന്നത്.
യുകെയിലെത്തി രണ്ടാഴ്ചയ്ക്ക് ശേഷം സര്‍ക്കിള്‍ എക്‌സ്പ്രസ് എന്ന കമ്പനിയിലെ ഫോര്‍ക്ക്‌ലിഫ്റ്റ് ട്രക്ക് ഡ്രൈവറുടെ ജോലി ഡയാനയ്ക്ക് ലഭിച്ചു.
ആറ് മാസത്തിനുള്ളില്‍ കമ്പനിയുടെ സൂപ്പര്‍വൈസര്‍ പദവിയിലേക്ക് ഡയാന ഉയര്‍ന്നു. ഏകദേശം രണ്ട് വര്‍ഷത്തോളം ആ ജോലിയില്‍ തുടര്‍ന്നു. എന്നാല്‍ ഓഫീസ് ജോലി ഡയാനയ്ക്ക് മടുപ്പ് നല്‍കിത്തുടങ്ങിയ സമയമായിരുന്നു അത്.
advertisement
പിന്നീട് ക്ലാസ് 2 ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയതോടെ ഡയാന മിക്‌സഡ് ഫ്രൈറ്റ് സര്‍വ്വീസസ് എന്ന കമ്പനിയില്‍ ഡ്രൈവറായി ജോലിയ്ക്ക് കയറി. മൂന്ന് വര്‍ഷത്തോളം ഈ കമ്പനിയില്‍ ജോലി ചെയ്ത ഡയാനയ്ക്ക് ക്ലാസ് 1 ലൈസന്‍സ് ലഭിച്ചു. പിന്നീടാണ് ഹോയറില്‍ ജോലിയ്ക്ക് കയറിയത്.
'' ഇംഗ്ലണ്ടിന്റെ തെക്കും വടക്കും പ്രദേശങ്ങളിലേക്ക് ഇന്ധനങ്ങള്‍ എത്തിക്കുകയെന്ന ജോലിയാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്ന ജോലിയാണിത്,'' ഡയാന പറയുന്നു.
ട്രക്ക് ഡ്രൈവിംഗ് എന്നത് പുരുഷന്‍മാരുടെ മാത്രം കുത്തകയല്ലെന്നും സ്ത്രീകള്‍ക്കും ഈ ജോലി ചെയ്യാനാകുമെന്നും തന്റെ ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഡയാന.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഡിഗ്രി പോലുമില്ല, എന്നിട്ടും വരുമാനം 58 ലക്ഷം'; യുവതിയുടെ വിജയകഥ വൈറൽ
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement