TRENDING:

30 വർഷം മുമ്പ് 99 കോടി രൂപയുടെ ലോട്ടറി അടിച്ച ടിക്കറ്റ് നഷ്ടപ്പെട്ട അനുഭവം പങ്കുവച്ച് 77കാരി

Last Updated:

ഒന്നിനും സമ്മാനം ഇല്ലെന്ന് അറിഞ്ഞതിനാല്‍ ജാനറ്റ് ടിക്കറ്റുകള്‍ എല്ലാം ചവറ്റുകുട്ടയിൽ എറിഞ്ഞു. എന്നാല്‍ അതില്‍ ഒരു ടിക്കറ്റ് പരിശോധിക്കാന്‍ വിട്ടുപോയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോട്ടറി ഒരു ഭാഗ്യ പരീക്ഷണമാണ്. ഒന്നുമില്ലാത്തവനെ കോടീശ്വരനോ ശതകോടീശ്വരനോ ആക്കി മാറ്റാൻ ലോട്ടറിയ്ക്ക് സാധിക്കും. എന്നാല്‍ ശ്രദ്ധകുറവ് കൊണ്ടുമാത്രം കോടീശ്വരരാകാൻ കഴിയാതെ പോയവരും നമുക്ക് ചുറ്റുമുണ്ട്. അത്തരം ഒരു അബദ്ധത്തെക്കുറിച്ച് വർഷങ്ങൾക്ക് ശേഷം തുറന്നു പറഞ്ഞിരിക്കുകയാണ് 77 കാരിയായ ജാനറ്റ് വാലന്റി എന്ന സ്ത്രീ. നീണ്ട 31 വര്‍ഷങ്ങള്‍ക്ക് ശേഷം, 1991-ലെ ലോട്ടോ ജാക്ക്പോട്ടിൽ 12 മില്യണ്‍ ഡോളര്‍ (99.74 കോടി രൂപ) നേടിയത് തന്റെ കൈവശമുണ്ടായിരുന്ന ലോട്ടറിയ്ക്കാണെന്ന് ന്യൂയോര്‍ക്ക് സ്വദേശിയായ ഇവർ പ്രാദേശിക ലോട്ടറി അധികൃതരോട് വ്യക്തമാക്കി.
advertisement

യുഎസ്എ ടുഡേ റിപ്പോർട്ട് പ്രകാരം, 30 വര്‍ഷത്തിലേറെയായി ക്ലെയിം ചെയ്യപ്പെടാതെ കിടന്ന 12 മില്യണ്‍ ഡോളറിന്റെ ന്യൂയോര്‍ക്ക് ലോട്ടോ ജാക്ക്പോട്ടിന്റെ ശരിയായ ഉടമ താനാണെന്നാണ് ജാനറ്റ് വാലന്റി വെളിപ്പെടുത്തിയത്.

ഒരു ചെറിയ പിഴവാണ് അവര്‍ക്ക് ആ വലിയ നഷ്ടമുണ്ടാക്കിയത്. 1991 ജൂലൈയില്‍, ലോട്ടറി അടിച്ച ടിക്കറ്റ് ഉള്‍പ്പെടെ നിരവധി ടിക്കറ്റുകള്‍ തന്റെ വീട്ടിലെ സോഫയ്ക്ക് അടുത്തുള്ള മേശയിലാണ് ഇരുന്നിരുന്നതെന്ന് ജാനറ്റ് പറയുന്നു. മേശപ്പുറത്തുള്ള ടിക്കറ്റുകളെല്ലാം പരിശോധിച്ചുവെന്നാണ് അവര്‍ കരുതിയത്. വാരാന്ത്യത്തില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ ചിലവഴിക്കാന്‍ തന്റെ രണ്ട് കുട്ടികളോടും അമ്മയോടും ഒപ്പം വീട്ടില്‍ നിന്ന് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ടിക്കറ്റുകള്‍ പരിശോധിച്ചത്. ഒന്നിനും സമ്മാനം ഇല്ലെന്ന് അറിഞ്ഞതിനാല്‍ ജാനറ്റ് ടിക്കറ്റുകള്‍ എല്ലാം ചവറ്റുകുട്ടയിൽ എറിഞ്ഞു. എന്നാല്‍ അതില്‍ ഒരു ടിക്കറ്റ് പരിശോധിക്കാന്‍ വിട്ടുപോയിരുന്നു. എന്നാൽ ആ ടിക്കറ്റായിരുന്നു ഭാഗ്യക്കുറി.

advertisement

Also read-മരിച്ചുപോയ ഭാര്യയുമായി ടിൻഡറിൽ ചാറ്റ് ചെയ്തു; വിചിത്ര അനുഭവം പങ്കുവെച്ച് ഭര്‍ത്താവ്

പിന്നീട് ഒരു സുഹൃത്താണ്, സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിന്നുള്ള ഒരാള്‍ക്കാണ് 12 മില്യണ്‍ ഡോളര്‍ ലോട്ടോ ടിക്കറ്റ് ലോട്ടറി അടിച്ചതെന്ന് ജാനെറ്റിനോട് പറഞ്ഞത്. പത്രത്തിലെ നമ്പരുകള്‍ നോക്കിയപ്പോഴാണ് തനിക്ക് ലോട്ടറി അടിച്ച കാര്യം വാലന്റി അറിഞ്ഞത്. ഉടന്‍ തന്നെ വീട്ടിലെത്തി, ചവറ്റുകുട്ടയില്‍ നിന്ന് ടിക്കറ്റ് എടുക്കാന്‍ നോക്കിയെങ്കിലും അത് കണ്ടെത്താനായില്ല.

ഇതില്‍ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം പോലും ജാനെറ്റ് തോടി. എന്നാല്‍ സമ്മാനം ലഭിക്കാനുള്ള ഏക മാര്‍ഗം ലോട്ടറി ടിക്കറ്റ് ഹാജരാക്കുക മാത്രമാണെന്ന് അവര്‍ അറിയിച്ചു. ഇത്ര വലിയ സമ്മാനത്തുക നഷ്ട്ടപ്പെട്ടെന്ന് മനസിലായതോടെ ഇത് തന്നെ വളരെക്കാലം രോഗിയാക്കി മാറ്റിയെന്നും ജാനെറ്റ് പറഞ്ഞു.

advertisement

1992 ജൂലൈ 17-ലെ 12 മില്യണ്‍ ഡോളറിന്റെ ലോട്ടോ ജാക്ക്പോട്ട് ക്ലെയിം ചെയ്യപ്പെടാതെ പോയി. ഈ തുക ലോട്ടറി ഫണ്ടിലേക്ക് തിരികെ എത്തുകയാണ് ചെയ്തത്. ഇന്നുവരെ ക്ലെയിം ചെയ്യപ്പെടാത്ത ഈ സമ്മാനത്തുക ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുക എന്ന റെക്കോര്‍ഡ് സ്വന്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജാനെറ്റ് രണ്ട് കുട്ടികൾക്കും അമ്മയോടുമൊപ്പമാണ് തമാസിച്ചിരുന്നത്. ജാനെറ്റിന്റെ ഭര്‍ത്താവ് ബ്രൂണോ 1984-ല്‍ മരിച്ചു. ലോട്ടറി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജാനെറ്റ് ‘ലോട്ടറി കഴ്‌സസ്’ എന്ന കഥകള്‍ വായിക്കാന്‍ തുടങ്ങി. സമ്മാനത്തുക നേടിയ ശേഷം ജീവിതം വഴിമുട്ടിയ ആളുകളുടെ കഥകളാണിത്.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
30 വർഷം മുമ്പ് 99 കോടി രൂപയുടെ ലോട്ടറി അടിച്ച ടിക്കറ്റ് നഷ്ടപ്പെട്ട അനുഭവം പങ്കുവച്ച് 77കാരി
Open in App
Home
Video
Impact Shorts
Web Stories