മരിച്ചുപോയ ഭാര്യയുമായി ടിൻഡറിൽ ചാറ്റ് ചെയ്തു; വിചിത്ര അനുഭവം പങ്കുവെച്ച് ഭര്‍ത്താവ്

Last Updated:

രണ്ട് വര്‍ഷം മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മരിച്ചുപോയ ഭാര്യയുമായി ഡേറ്റിംഗ് ആപ്പിലൂടെ ചാറ്റ് ചെയ്‌തെന്ന് അവകാശപ്പെട്ട് യുകെ സ്വദേശിയായ ഭര്‍ത്താവ്. രണ്ട് വര്‍ഷം മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്. ഭാര്യയുമായി ചാറ്റ് ചെയ്തെന്നാണ് ഇദ്ദേഹം പറയുന്നത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ലണ്ടനില്‍ താമസിക്കുന്ന ഡെറിക് ആണ് ഈ വിചിത്ര അനുഭവം പങ്കുവച്ചത്. രണ്ട് വര്‍ഷം മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ അലിസണ്‍ മരിച്ചതെന്നും ഡെറിക് പറയുന്നു. സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ചാണ് ഇവര്‍ മരിച്ചത്.
എന്നാല്‍ ഒരുദിവസം ഭാര്യയുടെ ചിത്രമുള്ള ഒരു പ്രൊഫൈല്‍ ടിന്‍ഡറില്‍ കണ്ടിരുന്നു. ഒരു ചിത്രത്തില്‍ അവള്‍ തന്നെ നോക്കി ചിരിക്കുന്നതായി തോന്നിയെന്നും ഇദ്ദേഹം പറഞ്ഞു.
advertisement
” പെട്ടെന്ന് തന്നെ ആ പ്രൊഫൈല്‍ ഞാന്‍ പരിശോധിച്ചു. അതിലൊന്നും എഴുതിയിട്ടുണ്ടായിരുന്നില്ല. ഭാര്യയുടെ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് പ്രൊഫൈലില്‍ ഉണ്ടായിരുന്നത്. ഞാന്‍ ഇന്ന് വരെ കാണാത്ത ചിത്രമായിരുന്നു അത്. ശരിക്കും ഞെട്ടിപ്പോയി,” ഡെറിക് പറഞ്ഞു.
തന്റെ ഭാര്യയുടെ ചിത്രം ഉപയോഗിച്ച് ആരെങ്കിലും നിര്‍മ്മിച്ച വ്യാജ അക്കൗണ്ടായിരിക്കും ഇതെന്നാണ് ഡെറിക് ആദ്യം കരുതിയത്. എന്നാല്‍ രാവിലെ മൂന്നരയ്ക്ക് ഈ പ്രൊഫൈലില്‍ നിന്ന് ഒരു മെസേജ് തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എവിടെ നിന്നാണ് തന്റെ ഭാര്യയുടെ ചിത്രം ലഭിച്ചത് എന്ന് ഡെറിക് ഈ മെസേജിന് മറുപടിയായി ചോദിച്ചു. എന്നാല്‍ ഇതിനൊന്നും മറുപടി ലഭിച്ചില്ല. 24 മണിക്കൂറിന് ശേഷം വീണ്ടുമൊരു സന്ദേശം ലഭിച്ചു. ‘നിങ്ങള്‍ വീട്ടിലുണ്ടോ? ഞാന്‍ പുറത്ത് നില്‍ക്കുകയാണ്. എന്നെ അകേേത്തക്ക് കയറ്റൂ’ എന്നായിരുന്നു ഡെറികിന് ലഭിച്ച സന്ദേശം. ഇതോടെ ഡെറിക് ആകെ ഭയന്നു.
advertisement
ഇത് കേട്ടയുടനെ ഞാന്‍ വേഗം മുറിയില്‍ പോയികിടന്നുറങ്ങി. അപ്പോള്‍ വീണ്ടും ഒരു മെസേജ് വന്നു.
‘ നിങ്ങള്‍ വളരെ നേരത്തെ ടിന്‍ഡറില്‍ എത്തിയോ ഡെറി,’ എന്നായിരുന്നു മെസേജ്. തന്റെ ഭാര്യ മാത്രമാണ് ഡെറി എന്ന് തന്നെ വിളിച്ചിരുന്നതെന്നും ഡെറിക് പറഞ്ഞു. മറ്റാര്‍ക്കും ആ പേര് അറിയില്ലെന്നും ഡെറിക് പറഞ്ഞു. പിന്നീട് ആരോ തന്റെ മുറിയിലേക്ക് വരുന്നത് പോലെ തോന്നിയെന്നും ഡെറിക് പറഞ്ഞു.
” അലിസണ്‍ എന്നോട് ക്ഷമിക്കൂ. നിന്നെ ഞാന്‍ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. രണ്ട് വര്‍ഷമായി. എനിക്ക് ഇനിയും മുന്നോട്ട് പോകണം,” എന്ന് ഡെറിക് പറയുകയും ചെയ്തു.
advertisement
ആരോ പ്രധാന വാതിലിനപ്പുറത്ത് നില്‍ക്കുന്നത് പോലെ തനിക്ക് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വാതില്‍ തുറന്നപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉടന്‍ തന്നെ അദ്ദേഹം മുറിയിലേക്ക് എത്തി ഫോണ്‍ നോക്കിയപ്പോള്‍ അലിസണിന്റെ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മരിച്ചുപോയ ഭാര്യയുമായി ടിൻഡറിൽ ചാറ്റ് ചെയ്തു; വിചിത്ര അനുഭവം പങ്കുവെച്ച് ഭര്‍ത്താവ്
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement