കിഴക്കിന്റെ അറ്റ്ലാന്റിസ് എന്ന് അറിയപ്പെട്ടിരുന്ന ഷിചെങ് എന്ന നഗരമാണ് തടാകത്തിൽ നിന്നും ഉയർന്നു വന്നത്. മുൻപ് ഭൂമിയിൽ നില നിന്നിരുന്നതും എന്നാൽ പ്രകൃതി ദുരന്തങ്ങളാലോ മറ്റോ നശിച്ചു പോയതോ, സമുദ്രത്തിനടിയിലായിപ്പോയതോ ആയ നിരവധി പ്രദേശങ്ങൾ ഭൂമിയിലുണ്ട്. ചരിത്ര ഗവേഷകർ ഇപ്പോഴും ഇങ്ങനെയുള്ള ചില പ്രദേശങ്ങളെ കണ്ടെത്താൻ ശ്രമിക്കാറുണ്ട്. ഇങ്ങനെ നഷ്ടപ്പെട്ട പഴയകാല നഗരങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ കണ്ടെത്തുന്ന വാർത്തകളും നമ്മൾ കാണാറുണ്ട്. ഇങ്ങനെ നഷ്ടമായി എന്ന് കരുതിയ ഒരു നഗരമാണ് ചൈനയിൽ വീണ്ടും ഉയർന്നു വന്നത്. ഏകദേശം 64 വർഷങ്ങൾക്ക് മുൻപ് ഷിചെങ് താടാകത്തിൽ മുങ്ങിപ്പോയിരുന്നു. പണ്ട് ജനവാസ മേഖല കൂടി ആയിരുന്ന ഈ പ്രദേശം പെട്ടെന്നൊരു ദിവസം ഉയർന്നു വന്നത് ഏവരെയും അമ്പരപ്പിച്ചു. പ്രദേശത്ത് നില നിന്നിരുന്ന പല നിർമ്മിതികളും ഇപ്പോഴും അതുപോലെ തന്നെ നില നിൽക്കുന്നു എന്നതും അത്ഭുതമാണ്.
advertisement
റിപ്പോർട്ട് അനുസരിച്ച് ഈ പ്രദേശം മുങ്ങിയിരുന്ന ജലം ശുദ്ധജലമായിരുന്നതിനാലും വെള്ളത്തിൽ മുങ്ങി ഇരുന്നതുകൊണ്ട് സൂര്യപ്രകാശവും ഓക്സിജനും ഏറ്റില്ല എന്നതും നഗര നിർമ്മിതികൾ കേട് കൂടാതെ നില നിൽക്കാൻ കാരണമായി. 1777 കളിലെ കൊത്ത് പണികളാണ് ഷിചെങിന്റെ പ്രധാന ആകർഷണം. സിംഹങ്ങളുടെയും, ഡ്രാഗണിന്റെയും, ഫീനിക്സ് പക്ഷിയുടേയുമെല്ലാം പ്രതിമകളും ഇവിടെയുണ്ട്. 2017ലായിരുന്നു ഇവിടം ആദ്യമായി സന്ദർശകർക്ക് തുറന്നു കൊടുത്തത്.
ഹൈന്ദവ പുരാണം അനുസരിച്ച് ഇത്തരത്തിൽ വെള്ളത്തിനടിയിലായെന്ന് വിശ്വസിക്കപ്പെടുന്ന മറ്റൊരു നഗരമാണ് ദ്വാരക. നിരവധി ഗവേഷകർ ദ്വാരക നില നിന്നിരുന്നുവെന്ന് സൂചിപ്പിക്കുന്ന തെളിവുകളും ചൂണ്ടിക്കാട്ടാറുണ്ട്.