അരുതേ ഇനി ഈ കാർ കഴുകരുതേ; പൊടിപിടിച്ച കാറിന്റെ ഗ്ലാസ് ക്യാൻവാസാക്കിയ യുവാവിനോട് സോഷ്യൽ മീഡിയ
- Published by:Vishnupriya S
- news18-malayalam
Last Updated:
ചിത്രത്തിന്റെ ഭംഗികൊണ്ട് ഇനി കാറിന്റെ ഉടമ കാർ കഴുകിയേക്കില്ല
കലാകാരന്മാർക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ എപ്പോഴും വലിയ വേദികളുടെ ആവശ്യമില്ല. അവർ എവിടെയാണോ ഉള്ളത്, അവിടെ എന്തൊക്കെയാണോ ഉള്ളത്, അതുപയോഗിച്ചും ചില കലാകാരന്മാർ കാണികളുടെ കയ്യടി വാങ്ങാറുണ്ട്. തെരുവുകളിൽ ഉൾപ്പെടെ പ്രായ ഭേദമില്ലാതെ നിരവധി കലാകാരന്മാർ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങൾ വഴി നമ്മൾ കാണാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ഗ്ലാസിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയിൽ ചിത്രങ്ങൾ വരയ്ക്കുന്ന ഒരു കലാകാരൻ ആണ് വീഡിയോയിൽ ഉള്ളത്. ഡിസംബർ 6ന് എക്സിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ഇതിനോടകം 3.9 ലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. വീഡിയോ എന്ന് ഷൂട്ട് ചെയ്തതാണെന്നോ ഇതിലെ കലാകാരൻ ആരാണെന്നോ വ്യക്തമല്ല.
എന്നാൽ ഇദ്ദേഹം ഒരു അസാധ്യ കലാകാരൻ ആണെന്നുള്ളതിൽ ആർക്കും തർക്കമില്ല. തന്റെ രണ്ട് വിരലുകൾ മാത്രം ഉപയോഗിച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ട് പൊടി പിടിച്ച കാറുകളുടെ ഗ്ലാസ്സ് ഇദ്ദേഹം ചിത്രങ്ങൾക്ക് ക്യാൻവാസാക്കി മാറ്റുന്നു" ചിത്രത്തിന്റെ ഭംഗികൊണ്ട് ഇനി കാറിന്റെ ഉടമ കാർ കഴുകിയേക്കില്ല " എന്നാണ് ഒരു ഉപഭോക്താവ് പ്രതികരിച്ചത്.
advertisement
अद्धभुत ???????? pic.twitter.com/3zktbA1AMK
— Anamika Thakur (@anamika943) December 6, 2023
ഇതാദ്യമയായല്ല ഇങ്ങനെ കാറുകളിൽ ചിത്രം വരയ്ക്കുന്ന വീഡിയോ വൈറലാകുന്നത്. 2020 ൽ റെഡ്‌ഡിറ്റിൽ പോസ്റ്റ് ചെയ്യപ്പെട്ട ഒരു വീഡിയോയിൽ ഒരു കലാകാരൻ പെയിന്റിംഗ് ബ്രഷ് ഉപയോഗിച്ച് ഒരു നായയുടെ ചിത്രം വരയ്ക്കുന്ന വീഡിയോ വൈറലായിരുന്നു. കണ്ടാൽ യാഥാർഥ്യം എന്ന് ആരും പറയുന്ന ഈ ചിത്രം ഏറെ നേരമെടുത്താണ് ഇദ്ദേഹം പൂർത്തിയാക്കിയത്. " ഉടമ ഇനി കാർ കഴുകരുത്'' എന്നായിരുന്നു ഈ വീഡിയോയ്ക്ക് ലഭിച്ച മറ്റൊരു പ്രതികരണം.
advertisement
കാറുകളിൽ ചിത്രങ്ങൾ വരയ്ക്കുന്ന ഒരു സൗത്ത് ആഫ്രിക്കൻ യുവാവിന്റെ വീഡിയോയും മുൻപ് വൈറലായിരുന്നു. " ഡസ്റ്റ് ആർട്ട് (Dust Art) എന്നാണ് യുവാവ് ഇതിനെ വിശേഷിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. താൻ ഏഴാം ക്ലാസ്സ് മുതൽ ഈ രീതിയിൽ ചിത്രങ്ങൾ വരയ്ക്കാറുണ്ടെന്നും, തന്റെ ചിത്രങ്ങൾ സ്റ്റിക്കറുകളാണെന്ന് ആളുകൾ തെറ്റിദ്ധരിക്കാറുണ്ടെന്ന് കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ടെന്നും ഈ യുവാവ് പറഞ്ഞിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 12, 2023 4:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അരുതേ ഇനി ഈ കാർ കഴുകരുതേ; പൊടിപിടിച്ച കാറിന്റെ ഗ്ലാസ് ക്യാൻവാസാക്കിയ യുവാവിനോട് സോഷ്യൽ മീഡിയ