മിലോ എന്ന നായയോടൊപ്പം കളിക്കുന്ന യിൻഡി എന്ന കുട്ടിയാനയാണ് നെറ്റിസൺസിന്റെ വാത്സല്യം അപ്പാടെ കൊണ്ടുപോകുന്നത്. 2015 ൽ ചിത്രീകരിച്ച വീഡിയോയാണ് ഇത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് ഓഫീസർ സുശാന്ത നന്ദ വ്യാഴാഴ്ച ട്വിറ്ററിൽ വീണ്ടും പോസ്റ്റ് ചെയ്തതോടെയാണ് വീഡിയോ വീണ്ടും വൈറലാകുന്നത്.
You may also like:'സോഷ്യൽ മീഡിയയിലെ സഖാക്കൾ ജാലിയൻ കണാരന് സമം'; ക്ഷേമപെൻഷനിലെ സത്യമെന്ത്? - എം ലിജു [NEWS]COVID 19 | രാജ്യത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനവും കേരളം ഉൾപ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളിൽ നിന്ന് [NEWS] കൊച്ചിയിൽ ഭർത്താവിന്റെ ജീർണിച്ച മൃതദേഹത്തിനൊപ്പം ഭാര്യ ഇരുന്നത് രണ്ടു ദിവസം [NEWS]
advertisement
Friends come in all size and shapes... pic.twitter.com/PaDOQzG6c4
'എല്ലാ രൂപത്തിലും ഭാവത്തിലും സുഹൃത്തുക്കൾ എത്തുന്നു' - വീഡിയോ പങ്കുവച്ചു കൊണ്ട് അദ്ദേഹം കുറിച്ചു. കുട്ടിയാന മിലോ എന്ന നായക്കൊപ്പം കളിക്കുന്നതാണ് വീഡിയോ. യിൻഡി എന്ന ആന നായയെ ആദ്യമായി കാണുമ്പോൾ പരിഭ്രമിച്ചു മാറി നിൽക്കുന്നതിന് പകരം നായയോടൊപ്പം കളിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
കഴിഞ്ഞദിവസം ഈ വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷം 11,000 തവണയാണ് ഇത് ആളുകൾ കണ്ടത്. ടൺ കണക്കിന് രസകരമായ പ്രതികരണങ്ങളാണ് ഇതിന് മറുപടിയായി ഉള്ളത്. ദുരുപയോഗം ചെയ്യപ്പെടുന്നതും അനാഥവുമായ ആനകളുടെ സങ്കേതമാണ് തായ്‌ലൻഡിലെ ചിയാങ് മായ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന എലിഫന്റ് നേച്ചർ പാർക്ക്.