കൊച്ചിയിൽ ഭർത്താവിന്റെ ജീർണിച്ച മൃതദേഹത്തിനൊപ്പം ഭാര്യ ഇരുന്നത് രണ്ടു ദിവസം

Last Updated:

രാവിലെ കൗൺസിലറുടെ വീട്ടിലെത്തി ഭർത്താവിന് സുഖമില്ലെന്ന് രശ്മി അറിയിക്കുകയായിരുന്നു.

കൊച്ചി: എറണാകുളം വൈറ്റിലയിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ജനത ജംഗ്ഷനിൽ  താമസിക്കുന്ന സുനിൽ ആണ് മരിച്ചത്. ഇയാൾക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
വർഷങ്ങളായി വൈറ്റില ജനത ജംഗ്ഷനിലെ വീട്ടിലാണ് സുനിൽ താമസിച്ചിരുന്നത്. പ്രദേശവാസികളുമായി ഇയാൾക്ക് കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. സുനിലിന്റെ അമ്മയും രണ്ടു മക്കളും തൃശൂരാണ്. ഭാര്യ രശ്മി മാത്രമാണ് ഒപ്പം ഉണ്ടായിരുന്നതും.
advertisement
കൗൺസിലർ ബൈജുവിന്റെ നേതൃത്വത്തിൽ വീട്ടിൽ എത്തിയപ്പോഴാണ് ജീർണിച്ച നിലയിൽ  സുനിലിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രദേശവാസികളെ പോലും വീട്ടിലേക്ക് ഇവർ അടുപ്പിച്ചിരുന്നില്ല. മുഴുവൻ സമയം വീട് പൂട്ടിയിട്ടിരുന്നു. സുനിലിന്റെ മൂത്തമകൻ രണ്ടാഴ്ചകൾക്ക് മുമ്പ് ഇവരെ സന്ദർശിച്ച ശേഷം കൊച്ചിയിലുള്ള രശ്മിയുടെ സഹോദരിക്ക് ഒപ്പം മടങ്ങിയതാണ്.
ഇതിനു ശേഷം ഇവർ വീടിനു പുറത്തേക്ക് ഇറങ്ങിയിരുന്നില്ല. രശ്മിയുടെ സഹോദരി എത്തിയ ശേഷമാണ് മൃതദേഹം പൊലീസ് പുറത്തെടുത്തത്. കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ ഭർത്താവിന്റെ ജീർണിച്ച മൃതദേഹത്തിനൊപ്പം ഭാര്യ ഇരുന്നത് രണ്ടു ദിവസം
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement