ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനവും മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കർണാടക, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന്. രാജ്യത്തെ ആകെ രോഗബാധിതരുടെ 4.89% ആണ് നിലവില്‍ ചികിത്സയിലുള്ളത് (4,55,555).
നിലവിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനത്തോളവും (69.59 %) മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ് എന്നീ എട്ട് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയില്‍ ആകെ 87,014 കോവിഡ് രോഗികളുണ്ട്. കേരളത്തില്‍ 64,615 ഉം ഡല്‍ഹിയില്‍ 38,734 ഉം കോവിഡ് കേസുകള്‍ നിലവിലുണ്ട്.
You may also like:പ്രായമാകലിനെ ഇത്ര സിംപിളായി തടയാമോ? പുതിയ കണ്ടെത്തലുമായി ഇസ്രായേൽ ശാസ്ത്രജ്ഞർ [NEWS]ഏഴാം ക്ലാസ് വിദ്യാർഥിനി ആറ് മാസം ഗർഭിണി; പീഡനത്തിനിരയാക്കിയ അമ്മാവന്‍ അറസ്റ്റിൽ [NEWS] വേട്ടക്കാരന്റെ തോക്ക് തട്ടിയെടുത്ത 'കൊടും ഭീകരൻ'; കല മാനിനെ അന്വേഷിച്ച് കാട്ടിൽ അലഞ്ഞ് പോലീസ് [NEWS]
കഴിഞ്ഞ 24 മണിക്കൂറിനിടെ 43,082 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് - 19 സ്ഥിരീകരിച്ചത്. ഇതില്‍ 76.93 ശതമാനവും 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,406 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 5,475 പേര്‍ക്കും കേരളത്തില്‍ 5,378 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇന്ത്യയിലെ ആകെ രോഗമുക്തര്‍ 87 ലക്ഷം കവിഞ്ഞു. (87,18,517). ദേശീയ രോഗമുക്തി നിരക്ക് 93.65% ആണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,379 പേര്‍ സുഖം പ്രാപിച്ചു. പുതുതായി രോഗ മുക്തരായവരിൽ 78.15 ശതമാനവും 10 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്. കേരളത്തില്‍ ഇന്നലെ 5970 പേർ രോഗമുക്തരായപ്പോൾ ഡല്‍ഹി, മഹാരാഷ്ട്ര, എന്നിവിടങ്ങളിൽ യഥാക്രമം 4937, 4815 പേർ വീതം രോഗ മുക്തരായി.
ഇന്ത്യയിലെ കോവിഡ് മരണങ്ങളില്‍ 83.80 ശതമാനവും മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ 10 സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് മരണമുണ്ടായത്. ആകെ 46,813 പേര്‍ (ആകെ കോവിഡ് മരണങ്ങളുടെ 34.49 %).
കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച 492 കോവിഡ് മരണങ്ങളില്‍ 75.20 ശതമാനവും 10 സംസ്ഥാനങ്ങളിലാണ് / കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഡല്‍ഹിയിലാണ് കൂടുതല്‍ - 91 മരണം. മഹാരാഷ്ട്രയില്‍ 65 ഉം പശ്ചിമ ബംഗാളില്‍ 52 ഉം പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus