ഗാരോറ്റ്ക്‌സ വോള്‍ക്കാനിക്ക് ഏരിയ നേച്ചര്‍ റിസേര്‍വ് എന്നറിയപ്പെടുന്ന പ്രകൃതി സംരക്ഷണകേന്ദ്രത്തോട് ചേര്‍ന്നാണ് ഈ ചെറിയ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കാറ്റലോണിയയിലെ പ്രകൃതിദത്തമായ അത്ഭുതങ്ങളിലൊന്നാണ് ലാ ഗാരോറ്റ്ക്‌സ എന്ന് സ്‌പെയിനിലെ അറിയപ്പെടാത്ത സ്ഥലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന റസ്റ്റിക് ട്രാവല്‍ എന്ന ട്രാവല്‍ ബ്ലോഗില്‍ വ്യക്തമാക്കുന്നു. സ്‌പെയിനിലെ വൃത്തിയുള്ളതും മനോഹരവുമായ ഒരു പ്രദേശം തെരഞ്ഞടുക്കാന്‍ പറഞ്ഞാല്‍ ഗാരോറ്റ്ക്‌സ പ്രദേശം തെരഞ്ഞെടുക്കുമെന്ന് ബ്ലോഗില്‍ പറയുന്നു.
40-ല്‍ പരം അഗ്നിപര്‍വതങ്ങളാണ് ഈ ദേശീയോദ്യാനത്തില്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവയൊന്നും സജീവ അഗ്നിപര്‍വതങ്ങളല്ല. ഇവിടുത്തെ പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കാരണം. ഇവിടെ കാല്‍നട യാത്രയും സൈക്കിള്‍ സവാരിയും അനുവദിച്ചിട്ടുണ്. കൂടാതെ, വിവിധ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള അവസരങ്ങളും ഇവിടെയുണ്ട്. ഇതിനോട് ചേര്‍ന്ന് സാള്‍ട്ടോ ഡെല്‍ മോളി ഡെല്‍സ് മുരിസ് എന്ന പേരില്‍ ഒരു വെള്ളച്ചാട്ടവും ഉണ്ട്. ദേശീയോദ്യാനത്തിലെ അധികമാര്‍ക്കും അറിയില്ലാത്ത ഒരു കാര്യം കൂടിയാണിത്.
advertisement
പ്രകൃതിമനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി കാറ്റലോണിയയിലെ കാസ്‌റ്റെല്‍ഫോറിറ്റ് ഡി ലാ റോക്ക എന്ന കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലേക്കാണ് പോകേണ്തെന്ന് ട്രാവന്‍ ബ്ലോഗര്‍മാര്‍ പറയുന്നു. ഫ്‌ളൂവിയ, ടൊറോണല്‍ നദികള്‍ക്കിടയിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മധ്യകാലഘട്ടത്തിലെ ചില അവശേഷിപ്പുകള്‍ ഇവിടെ ഇപ്പോഴും കാണാം. ഭൂമിയിലെ മറ്റൊരു അത്ഭുതമെന്നാണ് ബ്ലോഗര്‍മാര്‍ ഈ ഗ്രാമത്തെ വിശേഷിപ്പിക്കുന്നത്. ബാഴ്‌സലോണയാണ് ഈ ഗ്രാമത്തിന് അടുത്തുള്ള വിമാനത്താവളം.