ഇത് കൊള്ളാലോ! ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസം മൂന്ന് മണിയ്ക്ക് ശേഷം ഔട്ടിംഗ്; അതും കമ്പനിച്ചെലവിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
മൂന്നോ അതിലധികമോ ജീവനക്കാര്‍ക്ക് ഒരുമിച്ച് ഔട്ടിംഗിന് പോകാം. 30 ഡോളര്‍ (ഏകദേശം 2500 രൂപ) ആണ് ഒരാള്‍ക്ക് ചെലവാക്കാന്‍ അനുവദിച്ചിരിക്കുന്ന തുക
കമ്പനിച്ചെലവില്‍ ഔട്ടിംഗിന് പോകുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിലൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി. വൈകുന്നേരം മൂന്ന് മണിയ്ക്ക് ശേഷം ജീവനക്കാര്‍ക്ക് ഔട്ടിംഗിന് പോകാനുള്ള സൗകര്യമാണ് ഈ കമ്പനി ഒരുക്കിയിരിക്കുന്നത്. മൂന്നോ അതിലധികമോ ജീവനക്കാര്‍ക്ക് ഒരുമിച്ച് ഔട്ടിംഗിന് പോകാം. 30 ഡോളര്‍ (ഏകദേശം 2500 രൂപ) ആണ് ഒരാള്‍ക്ക് ചെലവാക്കാന്‍ അനുവദിച്ചിരിക്കുന്ന തുക.
ക്ലൗഡ് ബേസ്ഡ് സെക്യൂരിറ്റി സ്ഥാപനമായ വെര്‍കഡെ (verkada) യാണ് ഈ നൂതന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് കമ്പനി ഈ പ്രോഗ്രാം ആരംഭിച്ചത്. 1800 ഓളം ജീവനക്കാരാണ് ഈ കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഈ പദ്ധതിയില്‍ എല്ലാവരും പങ്കെടുത്തിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. '' ഉച്ചയ്ക്ക് ശേഷം മൂന്ന് പേര്‍ വീതം ഔട്ടിംഗിനായി പോകും. ജോലി സംബന്ധിയായ ചര്‍ച്ചകള്‍ ആ മൂന്ന് പേര്‍ക്കുമിടയില്‍ നടക്കും. അത് കമ്പനിയ്ക്ക് ഗുണം ചെയ്യും,'' കമ്പനി സിഇഒ ഫിലിപ്പ് കാലിസാന്‍ പറഞ്ഞു.
advertisement
ജീവനക്കാര്‍ക്കിടയില്‍ ഇത്തരം സഹകരണം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എങ്കില്‍ മാത്രമേ മത്സരാധിഷ്ടിത വ്യവസായ മേഖലയില്‍ വെര്‍കഡെ പോലുള്ള ഒരു സ്റ്റാര്‍ട്ട് അപ്പിന് പിടിച്ച് നില്‍ക്കാനാകുവെന്നും അദ്ദേഹം പറഞ്ഞു. 3.5 ബില്യണ്‍ ആസ്തിയുള്ള കമ്പനിയാണ് വെര്‍കഡെ. 100 ബില്യണ്‍ ആസ്തിയുള്ള കമ്പനികളാണ് ഇവരുടെ പ്രധാന എതിരാളികള്‍.
3-3-3 പദ്ധതിയെന്നറിയപ്പെടുന്ന ഈ ഔട്ടിംഗ് പ്രോഗ്രാമിനെത്തുന്നവര്‍ ഒരു കാര്യം കൂടി ചെയ്യണം. മറ്റൊന്നുമല്ല. ഔട്ടിംഗിന് പോയ ശേഷം ഒന്നിച്ചെടുത്ത ഫോട്ടോ തങ്ങളുടെ 3-3-3 സ്ലാക് ചാനലില്‍ പോസ്റ്റ് ചെയ്യണമെന്നത് കമ്പനി നിര്‍ബന്ധമാക്കിയിട്ടുണ്ട്. 3-3-3 ആനുകൂല്യവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ടിക് ടോക്കില്‍ വൈറലായിരുന്നു. പിന്നാലെയാണ് ഈ കമ്പനിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 21, 2024 8:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇത് കൊള്ളാലോ! ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസം മൂന്ന് മണിയ്ക്ക് ശേഷം ഔട്ടിംഗ്; അതും കമ്പനിച്ചെലവിൽ